ഇന്‍സ്റ്റാഗ്രാമിലെ വ്യാജന്മാരെ കണ്ടെത്താന്‍ പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക്

Update: 2019-08-17 13:03 GMT

ഫേസ്ബുക്കിനു കീഴിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള ഉപയോക്താക്കളുടെ പ്രൈവസി സംരക്ഷണത്തിന്റെ ഭാഗമായി പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് ഫേസ്ബുക്ക് ടീം. വാട്‌സാപ്പിന് ഫിംഗര്‍ പ്രിന്റ് സുരക്ഷ ഒരുക്കിയതിനു ശേഷം ഇന്‍സ്റ്റാഗ്രാമിലേക്കും പുതിയ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. വസ്്തുതാപരമല്ലാത്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് തടയാനുള്ള നീക്കമാണ് ഇത്. വ്യജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വ്യാജ പ്രൊഫൈലുകള്‍ തടയുന്നതിനും ഫ്‌ളാഗിങ് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

യുഎസിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുന്നത്. പിന്നീട് ഇന്ത്യയിലടക്കമുള്ള ഉപയോക്താക്കളിലേക്കും എത്തും. വ്യാജവാര്‍ത്തകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് അത് ഇന്‍സ്റ്റാഗ്രാമിനെ അപ്പപ്പോള്‍ അറിയിക്കാം. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഫേസ്ബുക്ക് അതിന്റെ സത്യാവസ്ഥ പരിശോധിക്കും.

എന്നാല്‍ ഫേസ്ബുക്കില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ ഉള്ളടക്കം തെറ്റാണെന്ന് കണ്ടെത്തിയാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്യില്ല. ഉപയോക്താക്കളുടെ ന്യൂസ് ഫീഡിന് പകരം അവ എക്‌സ്‌പ്ലോര്‍ എന്നതിന് കീഴിലും ഹാഷ്ടാഗുകളിലുമാണ് കാണാന്‍ സാധിക്കുന്നത്.

വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ വലതുഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. ചെയ്ത ശേഷം അതില്‍ നിന്ന് false information എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ വളരെ ലളിതമായി വ്യാജ വാര്‍ത്തകള്‍ ഉപയോക്താക്കള്‍ക്ക് ചൂണ്ടിക്കാട്ടാം.

Similar News