അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് തടസപ്പെടുമെന്ന് മുന്നറിയിപ്പ് 

Update: 2018-10-12 11:58 GMT

വരുന്ന 48 മണിക്കൂറിൽ ലോകമെങ്ങും ഇന്റർനെറ്റ് സേവനം തടസപ്പെടുമെന്ന മുന്നറിയിപ്പുമായി ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ICANN).

മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഇന്റർനെറ്റ് ഷട്ട്ഡൗണിന് ഒരുങ്ങിയിരിക്കണം എന്നാണ് ഐകാൻ അറിയിച്ചിരിക്കുന്നത്. പ്രധാന ഡൊമൈൻ സെർവറുകളുടെ അറ്റകുറ്റപ്പണിക്കായിട്ടാണ് ഇതെന്നാണ് റഷ്യ ടുഡേ റിപ്പോർട്ട്.

ക്രിപ്റ്റോഗ്രാഫിക് കീ മാറ്റാനാണ് ഐകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമൂലമാണ് ഇന്റർനെറ്റ് ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്റർനെറ്റിന്റെ അഡ്രസ് ബുക്ക് എന്നറിയപ്പെടുന്ന 'ഡൊമൈൻ നെയിം സിസ്റ്റ'ത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഈ അറ്റകുറ്റപ്പണി. പുതിയ പദ്ധതി സൈബർ ആക്രമണങ്ങളെ തടയുമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റ് (സിആര്‍എ) അറിയിച്ചു.

നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ ഈ മാറ്റത്തിന് തയ്യാറെടുത്തില്ലെങ്കിൽ അവരുടെ ഉപഭോക്താക്കളുടെ ഇന്റർനെറ്റ് തടസ്സപ്പെടുമെന്നും സിആര്‍എ മുന്നറിയിപ്പ് നൽകി.

സൈബർ ലോകത്തുനിന്നും ഒരു ബ്രേക്ക് എടുക്കണമെന്നുള്ളവർക്ക് ഇതൊരു സുവർണാവസരമാണ്.

Similar News