ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം നിര്‍ത്തിവച്ചു

Update: 2020-03-25 12:20 GMT

രാജ്യവ്യാപകമായി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചു. രാജ്യത്ത് ഐഫോണ്‍ മോഡലുകളുടെ രണ്ട് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണും വിസ്ട്രോണും തങ്ങളുടെ ഉല്‍പാദന സൗകര്യങ്ങള്‍ അടച്ചുപൂട്ടി.

ആപ്പിളിന് പുറമെ  ഇപ്പോള്‍ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയെ നയിക്കുന്ന ഷവോമി ഉള്‍പ്പെടെ മറ്റ് പല കമ്പനികളുടെയും പ്രധാന നിര്‍മാണ പങ്കാളികള്‍ കൂടിയാണ് ഫോക്സ്‌കോണും വിസ്ട്രോണും. ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എസ്ഇ തുടങ്ങിയ മോഡലുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു.ആപ്പിളിന് ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഐഫോണ്‍ 11 നിര്‍മ്മിക്കാനുള്ള പദ്ധതിയില്ലെന്നും അതിന്റെ ഉത്പാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് തുടരുമെന്നുമാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഒപ്പോ, റയല്‍മി, വിവോ എന്നിവയും അവരുടെ പ്രാദേശിക നിര്‍മാണശാലകള്‍ അടച്ചുപൂട്ടി. രാജ്യത്തെ മറ്റ് ഉപകരണ നിര്‍മ്മാണങ്ങളെയും ലോക്ക്ഡൗണ്‍ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസത്തെ മേഖലാ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 28.6 ശതമാനം ഓഹരി പങ്കാളിത്തം ഷവോമി തുടരുകയാണ്. സാംസങ് 20.6 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്തെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണി എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം കയറ്റുമതി 2019 ല്‍ 152.2 ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലെത്തി, 2018 ലെ 141.1 ദശലക്ഷം കയറ്റുമതിയില്‍ നിന്ന്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News