ഐക്യു ഇസഡ് 7 5ജി വിപണിയില്‍; വില 17,499 രൂപ മുതല്‍

ഇന്ത്യയ്ക്കായി മാത്രമുള്ള ഫോണിന്റെ സവിശേഷതകള്‍ അറിയാം

Update: 2023-03-23 10:00 GMT

Image : iQOO website 

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഉപ ബ്രാന്‍ഡായ ഐക്യു (iQoo) ഇന്ത്യന്‍ വിപണിക്ക് മാത്രമായി ഒരുക്കിയ പുത്തന്‍ 5ജി ഫോണാണ് ഇസഡ് 7. ആമസോണിലും ഐക്യു വെബ്‌സൈറ്റിലും ലഭിക്കുന്ന ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് മോഡലിന്  വില 18,999 രൂപയാണ്. എന്നാല്‍, എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിയാല്‍ 17,499 രൂപ നല്‍കിയാല്‍ മതിയെന്ന ഓഫറുണ്ട്.

8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് വില 19,999 രൂപ. ക്രെഡിറ്റ് കാര്‍ഡ് ഓഫറിലൂടെ 18,999 രൂപയ്ക്ക് ലഭിക്കും. നോര്‍വേ ബ്ലൂ, പസഫിക് നൈറ്റ് നിറഭേദങ്ങളാണുള്ളത്.
ക്യമറയും ഗെയിം മോഡും
പിന്‍ഭാഗത്ത് രണ്ട് ക്യാമറകള്‍. ഒന്ന് 64 എം.പി., രണ്ടാമത്തേത് രണ്ട് എം.പി. 16 എം.പിയാണ് സെല്‍ഫി ക്യാമറ. 6.38 ഇഞ്ച് അമൊലെഡ് സ്‌ക്രീനാണുള്ളത്. ഹൈബ്രിഡ് ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണിന്റെ ഒ.എസ് ആന്‍ഡ്രോയിഡ് 13.
4000 എം.എ.എച്ച് ആണ് ബാറ്ററി. അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സറുള്ളത് ഡിസ്‌പ്ലേയുടെ താഴെയാണ്. ഒക്ടാ-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രൊസസറാണുള്ളത്. ആകര്‍ഷകവും ഒതുക്കമുള്ളതുമാണ് ബോഡി. അള്‍ട്രാ ഗെയിം മോഡ് ഫോണിന്റെ മികവാണ്.
Tags:    

Similar News