ബജറ്റിലൊതുങ്ങുന്ന ഗെയിമിംഗ് ഫോണ്‍; ഐക്യു നിയോ 6 എത്തി

ഗെയിം കളിക്കുമ്പോള്‍ ചൂടാവുന്നത് തടയാന്‍ ലിക്വിഡ് കൂളിംഗ് വേപ്പര്‍ ചേംബര്‍ സവിശേഷതയും ഫോണിനുണ്ട്

Update: 2022-06-01 08:00 GMT

ഐക്യുവിന്റെ ഏറ്റവും പുതിയ 5G സ്മാര്‍ട്ട്‌ഫോണ്‍ നിയോ 6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോഡലിന്റെ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള പതിപ്പിന് 29,999 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡല്‍ 33,999 രൂപയ്ക്ക് ലഭിക്കും. ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്ന് ഫോണ്‍ വാങ്ങാം. നിയോ 6നൊപ്പം ഗെയിമിംഗ് സമയത്തെ ഹീറ്റിംഗ് ഒഴിവാക്കാനായി 2,499 രൂപ വിലവരുന്ന കൂളിംഗ് ബാക്ക് ക്ലിപ്പും 249 രൂപയുടെ ഗെയിം ഫിംഗര്‍ സ്ലീവുകളും ഐക്യൂ അവതരിപ്പിച്ചു.

iQoo Neo 6 സവിശേഷതകള്‍

  • 6.62 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ E4 AMOLED ഡിസ്‌പ്ലെയാണ് ഫോണിന് ഐക്യു നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ഗെയിം കളിക്കുമ്പോള്‍ ചൂടാവുന്നത് തടയാന്‍ ലിക്വിഡ് കൂളിംഗ് വേപ്പര്‍ ചേംബര്‍ സവിശേഷതയും ഫോണിനുണ്ട്. സ്‌നാപ്ഡ്രാഗണിന്റെ 870 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 
  • 64 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ വൈഡ് ആംഗിള്‍ ക്യാമറ, 2 എംപിയുടെ മാക്രോ ക്യാമറ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഇന്‍-ഡിസ്‌പ്ലെ ആയാണ് ഫിംഗര്‍പ്ലിന്റിന്റെ സ്ഥാനം. 80 വാട്ടിന്റെ ഫ്‌ലാഷ്ചാര്‍ജ് സപ്പോര്‍ട്ട് ചെയ്യുന്ന 47,00 എംഎഎച്ചിന്റെ ബാറ്ററിയാണ് ഐക്യൂ നിയോ 6ന്‌.
Tags:    

Similar News