മികച്ച ഫീച്ചേഴ്‌സും കുറഞ്ഞ വിലയും; ഐക്യൂ Z6 5G എത്തി

13,999 രൂപ മുതലാണ് ഈ 5ജി ഫോണിന്റെ വില ആരംഭിക്കുന്നത്‌

Update: 2022-03-16 10:30 GMT

 Pic Courtesy :  https://www.iqoo.com/

ഐക്യൂവിന്റെ ഏറ്റവും പുതിയ ഫോണ്‍ Z6 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിലായി ആണ് ഐക്യൂ Z6 5G എത്തുന്നത്. മാര്‍ച്ച് 22ന് ആമസോണില്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയാണ് വില. 6 ജിബി + 128 ജിബി മോഡല്‍ 14,999 രൂപയ്ക്കും 8 ജിബി + 128 ജിബി മോഡല്‍ 15,999 രൂപയ്ക്കും ലഭിക്കും. ക്രോമാറ്റിക് ബ്ലൂ, ഡൈനാമോ ബ്ലോക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ വാങ്ങാം.
iQoo Z6 5G സവിശേഷതകള്‍
  • ചൂട് നിയന്ത്രിക്കാന്‍, അഞ്ച് ലെയറിന്റെ ലിക്യൂഡ് കൂളിംഗ് സിസ്റ്റവുമായാണ് Z6 5G കമ്പനി അവതരിപ്പിക്കുന്നത്. 6.58 ഇഞ്ചിന്റെ Full HD + ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 695 SoC ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
  • 50 എംപിയുടെ പ്രധാന ലെന്‍സ് ഉള്‍പ്പടെ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് Z6 5ജിക്ക് . 2 എംപിയുടെ മാക്രോ ഷൂട്ടര്‍, 2 എംപിയുടെ തന്നെ ബൊക്കെ ക്യാമറ എന്നിവ നല്‍കിയിരിക്കുന്നു. ബൊക്കെ ക്യാമറ 6 ജിബി, 8 ജിബി വേരിയന്റുകളില്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
  • മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 1 ടിബി വരെ വര്‍ധിപ്പിക്കാം. സൈഡ് മൗണ്ടട് ആയാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്. 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. 187 ഗ്രാമാണ് ഐക്യൂ Z6 5ജിയുടെ ഭാരം.


Tags:    

Similar News