കുറഞ്ഞ വിലയില്‍ ഒരു 5ജി ഫോണ്‍; ഐക്യു Z6 ലൈറ്റ്
സ്‌നാപ്ഡ്രാഗണ്‍ 4 Gen 1 SoC പ്രൊസസറില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ ഫോണ്‍ ആണ് ഐക്യൂ Z6 ലൈറ്റ്
ഐക്യുവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ iQoo Z6 Lite 5G ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. സ്‌നാപ്ഡ്രാഗണ്‍ 4 Gen 1 SoC പ്രൊസസറില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ ഫോണ്‍ ആണ് ഐക്യൂ Z6 ലൈറ്റ്. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.
13,999 രൂപയാണ് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വില. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡല്‍ 15,499 രൂപയ്ക്കും ലഭിക്കും.എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,500 രൂപയുടെ ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ആമസോണ്‍, ഐക്യൂ വെബ്‌സൈറ്റുകളിലൂടെയാണ് ഫോണിന്റെ വില്‍പ്പന.
iQoo Z6 Lite 5G സവിശേഷതകള്‍
6.58 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലെയാണ് ഫോണിന് ഐക്യു നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. 50 എംപിയുടെ പ്രധാന ക്യാമറ, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ഡ്യുവല്‍ സെറ്റപ്പ് ക്യാമറയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
Get #FullyLoadedEntertainment with the new #iQOOZ6Lite5G. Powered by the World's 1st Snapdragon 4 Gen 1 Mobile Platform* & Best in Segment 120Hz Screen Refresh Rate*. https://t.co/XA3nSsoQtS
— iQOO India (@IqooInd) September 13, 2022
5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. 8.3 മണിക്കൂര്‍ തുടര്‍ച്ചയായി ഗെയിമിംഗ് ഐക്യൂ Z6 ലൈറ്റില്‍ സാധ്യമാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗും പിന്തുണയ്ക്കും. ഐക്യുവിന്റെ four-component cooling സംവിധാനവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 12ല്‍ എത്തുന്ന മോഡലിന് രണ്ട് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഐക്യൂ നല്‍കും.