ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന കണ്ടെത്തലുമായി വാട്‌സ് ആപ്

Update: 2019-10-31 10:48 GMT

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നയതന്ത്രപ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ ഇസ്രായേല്‍ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നു സ്ഥിരീകരിച്ച് വാട്‌സ് ആപ്.2019 മെയില്‍ രണ്ടാഴ്ച നിരീക്ഷണം നടത്തിയിരുന്നത്രേ.

ലോകത്ത് ഏകദേശം 150 കോടി വാട്‌സ് ആപ് ഉപയോക്താക്കളുള്ളതില്‍ 40 കോടിയും ഇന്ത്യയിലാണ്.ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒയുടെ സൃഷ്ടിയാണ് സ്‌പൈവെയറായ പെഗാസസ്.ഇതിന്റെ ആക്രമണത്തിനെതിരെ വാടസ് ആപ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വീഡിയോ കോളിങ് സിസ്റ്റത്തിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്‌സ് ആപ്  കണ്ടെത്തിയിട്ടുള്ളത്.

രഹസ്യമായി ഫോണിലെത്തി പാസ്‌വേര്‍ഡ്, കോണ്‍ടാക്ട്, കലണ്ടര്‍ ഇവന്റ് എന്നിവ ചോര്‍ത്താന്‍  പെഗാസസിനു കഴിയും. ഇന്ത്യക്ക് പുറമേ മറ്റ് ചില രാജ്യങ്ങളിലെ വ്യക്തികളുടെ വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തിയതായി ആരോപണമുണ്ട്. അതേസമയം, എന്‍.എസ്.ഒ ആരോപണങ്ങള്‍ നിഷേധിച്ചു.

Similar News