149 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 149 രൂപ ക്യാഷ്ബാക്ക്; ഓഫറുമായി ജിയോയും ഗൂഗിള്‍ പേയും

Update: 2019-09-26 10:48 GMT

ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ട് മികച്ച ക്യാഷ്ബാക്ക് ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോയും ഗൂഗിള്‍ പേ യുപിഐയും. മൈ ജിയോ ആപ്പിലൂടെ ജിയോയുടെ 149 രൂപയുടെ പ്ലാന്‍ റിച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് റീചാര്‍ജ് ചെയ്യുന്നതെങ്കില്‍ റീചാര്‍ജ് ചെയ്യുന്ന പാക്ക് തുകയായ 149 രൂപയും നിങ്ങള്‍ക്ക് തിരികെ ലഭിക്കും. റിച്ചാര്‍ജ് പ്ലാനിലൂടെ ലഭിക്കേണ്ട 48 ജിബി 4 ജി ഡാറ്റയും നിങ്ങള്‍ക്ക് ലഭ്യമാകും. അതായത് നിങ്ങള്‍ക്ക് ഈ റീച്ചാര്‍ജിലൂടെ സൗജന്യമായി 149 രൂപയുടെ പ്ലാന്‍ ലഭ്യമാകുമെന്നര്‍ത്ഥം.

മൈ ജിയോ ആപ്പ് വഴിയുള്ള റിച്ചാര്‍ജിലെ പേയ്‌മെന്റ് ഓപ്ഷന്‍ ഗൂഗിള്‍ പേ യുപിഐ ഉപയോഗിച്ചാല്‍ ലഭ്യമാകുന്ന ഈ 149 രൂപയുടെ ഓഫര്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുള്ളവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. നിലവില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകുകയില്ല. യുപിഐ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജിയോ 149 രൂപയുടെ ഫ്‌ളാറ്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്

149 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന് ജിയോ ഉപയോക്താക്കള്‍ ആദ്യം ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആപ്പിലേക്ക് സൈന്‍ അപ്പ് ചെയ്യുന്ന അവസരത്തില്‍ 'ജിയോ' (Jio) എന്ന റഫറല്‍ കോഡ് ഉപയോഗിക്കുക. സൈന്‍ ഇന്‍ പ്രോസസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞ് മൈ ജിയോ ആപ്പിലേക്ക് പോയി റീച്ചാര്‍ജ്ജ് ചെയ്യേണ്ട നമ്പര്‍ തിരഞ്ഞെടുക്കുക. ഇനി റീചാര്‍ജ് പൂര്‍ത്തിയാക്കാം.

Similar News