ക്രിക്കറ്റ് ആരാധകർക്കായി കിടിലൻ ഐപിഎൽ ഓഫറുകൾ അവതരിപ്പിച്ച് ജിയോ

Update: 2020-09-17 07:40 GMT

രാജ്യത്തെ ജിയോ വരിക്കാര്‍ക്ക് ഐപിഎല്ലിന് മുന്നോടിയായി കിടിലന്‍ ഓഫര്‍ പായ്ക്കുകള്‍ അവതരിപ്പിച്ച് ജിയോ. വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ പൂര്‍ണ്ണ സ്ട്രീമിംഗ് ഇത് വാഗ്ദാനം ചെയ്യുന്നു. വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഹോട്ട്സ്റ്റാര്‍ ടെലികോം കമ്പനികളുമായി സഖ്യത്തിലേര്‍പ്പെടുകയും അവരുടെ റീചാര്‍ജ് പാക്കേജുകളുടെ ഭാഗമായി തത്സമയ ഐപിഎല്‍ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട് കമ്പനി. 2019ല്‍ ഹോട്ട്സ്റ്റാര്‍ ആപ്ലിക്കേഷന്‍ ഉണ്ടായിരുന്ന എല്ലാ ജിയോ വരിക്കാര്‍ക്കും ഐപിഎല്‍ മത്സരങ്ങള്‍ ജിയോ ടിവിയില്‍ സൌജന്യമായി കാണാനാകുമായിരുന്നു. എന്നാല്‍ ഇത്തവണ ഐപിഎല്‍ 2020 ലൈവ് സ്ട്രീമിംഗ് ഈ പ്രത്യേക ഓഫറുകള്‍ സ്വന്തമാക്കുന്ന വരിക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂ.

പ്ലാന്‍ വിവരങ്ങള്‍

401 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 3 ജിബി പ്രതിദിന ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളുകള്‍, ഒരു വര്‍ഷത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാണ്. ഇതിന് 28 ദിവസത്തെ വാലിഡിറ്റിയാണുള്ളത്.

56 ദിവസത്തെ വാലിഡിറ്റിയുള്ള 598 രൂപയുടെ പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ പരിധിയില്ലാത്ത വോയ്സ് കോളുകളും ഒരു വര്‍ഷത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷനുംമുണ്ട്.

777 രൂപയ്ക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത വോയ്സ് കോളുകളും ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ ഒരു വര്‍ഷത്തെ സബ്സ്‌ക്രിപ്ഷനും നല്‍കുന്നു. 84 ദിവസത്തെ വാലിഡിറ്റിയാണിതിന്.

2,599 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ ഒരു വര്‍ഷത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനുണ്ട്. ഇത് 2 ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു.

499 രൂപയുടെ ഡാറ്റാ ആഡ്-ഓണ്‍ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റ, ഒരു വര്‍ഷത്തെ ഡിസ്‌നി + 399 രൂപ വിലമതിക്കുന്ന ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ലഭിക്കും. പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News