ജിയോ വരിക്കാര്‍ക്ക് ലോക്ഡൗണ്‍ കഴിയും വരെ സൗജന്യ കോള്‍, എടിഎം വഴി റീചാര്‍ജ്; വിവരങ്ങള്‍ അറിയാം

Update: 2020-04-01 11:04 GMT

ലോക് ഡൗണ്‍ ദിനങ്ങളിലേക്ക് സൗജന്യ 100 മിനിറ്റ് കോളുകളും 100 സന്ദേശങ്ങളും റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. 2020 ഏപ്രില്‍ 17 വരെ രാജ്യത്ത് എവിടെയും പുതിയ ഓഫര്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് അവരുടെ ഓഫറിന്റെ കാലാവധി കഴിഞ്ഞാലും ഇന്‍കമിംഗ് കോളുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

കൂടാതെ കോവിഡിന്റെ പഞ്ചാത്തലത്തില്‍ യുപിഐ, നെറ്റ് ബാങ്കിംഗ് റീചാര്‍ജ് പോലുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ക്കൊപ്പം എടിഎം കൗണ്ടറുകള്‍ വഴി റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് എടിഎമ്മുകള്‍ വഴിയായിരിക്കും ഈ സൗകര്യം ലഭിക്കുക.

നിലവില്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എയുഎഫ് ബാങ്ക്, ഡിസിബി ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് എടിഎം വഴി ജിയോ റീചാര്‍ജ് സേവനം നല്‍കുന്നത്. ഈ സൗകര്യം വിപുലമാക്കാനും കമ്പനി പദ്ധതി ഇടുന്നു.

റീചാര്‍ജ് സെന്ററുകള്‍ പലതും അടച്ചിരിക്കുന്നതിനാല്‍ രാജ്യത്തുടനീളം റീചാര്‍ജുകളുടെ എണ്ണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ നടത്താത്തവര്‍ക്ക് ജിയോയുടെ ഈ പുതിയ സേവനം ആശ്വാസകരമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News