ജിയോഫോണ്‍ നെക്സ്റ്റ് എത്തി, ഇന്നു മുതല്‍ വാങ്ങാം

ജിയോഫോണ്‍ നെക്‌സ്റ്റ് ഇഎംഐയി പ്ലാനുകളും മറ്റ് വിശദാംശങ്ങളും

Update:2021-11-06 15:08 IST

ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് അവതരിപ്പിച്ച 4ജി സ്മാര്‍ട്ട് ഫോണ്‍ ജിയോഫോണ്‍ നെക്‌സ്റ്റ് ഇന്നുമുതല്‍ വാങ്ങാം. 2ജി മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ റിലയന്‍സ് അവതരിപ്പിക്കുന്ന ജിയോ നെക്‌സ്റ്റിന് 6,499 രൂപയാണ് വില.

Jiophone Next എങ്ങനെ വാങ്ങാം
6,499 രൂപയാണ് വിലയെങ്കിലും 1,999 രൂപ നല്‍കി ജിയോഫോണ്‍ സ്വന്തമാക്കാം. ബാക്കി തുക വിവിധ പ്ലാനുകളുടെ റീചാര്‍ജിങ്ങ് കൂടി അടങ്ങിയ തവണ വ്യവസ്ഥയില്‍ അടച്ചാല്‍ മതി. 501 രൂപയുടെ പ്രൊസസിംഗ് ഫീസും നല്‍കണം. അതായത് ഇഎംഐയിലൂടെ ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ ആകെ 2500 രൂപ നല്‍കണം.
ജിയോ റീട്ടെയില്‍ ഷോപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഫോണിനായി രജിസ്റ്റർ ചെയ്യാം. 7018270182 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ hi സന്ദേശം അയച്ചും ഫോണ്‍ ബുക്ക് ചെയ്യാം.
Jiophone Next ഇഎംഐ പ്ലാനുകള്
300 രൂപ മുതല്‍ 600 രൂപവരെ മാസത്തവണകളായി അടയ്ക്കാവുന്ന ഓള്‍വെയ്സ് ഓണ്‍, ലാര്‍ജ് , എക്സ്എല്‍ പ്ലാന്‍, എക്സ് എക്സ് എല്‍, ഡബിള്‍ എക്‌സ് എല്‍ എന്നിങ്ങനെ നാല് പ്ലാനുകളാണ് റിലയന്‍സ് അവതരിപ്പിക്കുന്നത്.

1. ഓള്‍വെയ്‌സ്- ഓണ്‍ പ്ലാന്‍
പ്രതിമാസം 300 അല്ലെങ്കില്‍ 350 രൂപയുടെ പ്ലാനുകളാണ് ഇത്. 300 രൂപയുടെ പ്ലാന്‍ ആണെങ്കില്‍ 24 മാസം ആണ് തുക അടയ്‌ക്കേണ്ടത്. 350ന്റേതിന് 18 മാസവും. മാസം 5 ജിബി ഡാറ്റയും 100 മിനിറ്റ് കോളിംഗും പ്ലാനോടൊപ്പം ലഭിക്കും.
2.ലാര്‍ജ് പ്ലാന്‍
18 മാസത്തേക്കുള്ള 500 രൂപയുടെയോ 24 മാസത്തേക്കുള്ള 450 രൂപയുടെയോ പ്ലാനില്‍ ഫോണ്‍ വാങ്ങാം. പ്രതിദിനം 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത സംസാര സമയവും ലഭിക്കും.
3. എക്‌സ്എല്‍ പ്ലാന്‍
500 രൂപ വീതം 24 മാസം അല്ലെങ്കില്‍ 550 രൂപ വീതം 18 മാസത്തേക്കുള്ള പ്ലാന്‍. മാസം 2ജിബി ഡാറ്റയും പരിധിയില്ലാത്ത സംസാര സമയവും ലഭിക്കും.
4. ഡബിള്‍ എക്‌സ് എല്‍ പ്ലാന്‍
24 മാസത്തേക്കുള്ള 550 രൂപയുടെയും 600 രൂപയുടെ 18 മാസത്തെയും പ്ലാനാണിത്. പ്രതിദിനം 2.5 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.
Jiophone Next സവിശേഷതകള്‍
ജിയോ ഫോണ്‍ നെക്സ്റ്റിനായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡിന്റെ പ്രത്യേക പതിപ്പായ പ്രഗതിയിലാണ് ഫോണ്‍ എത്തുന്നത്. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.1.3 Ghz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 ക്വാഡ്-കോര്‍ പ്രൊസസര്‍ ആണ് ഫോണിന്റെ കരുത്ത്.
2ജിബി റാമും 32 ജിബി ഇന്റെണല്‍ സ്റ്റോറേജും നല്‍കിയിരിക്കുന്നു. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 ജിബി വരെ വര്‍ധിപ്പിക്കാം. 13 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. ഇന്ത്യ-ഓഗ്മെന്റ് റിയാലിറ്റി ഫില്‍റ്റര്‍, പോട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, തുടങ്ങിയ സവിശേഷതകളും ക്യാമറ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഡ്യുവല്‍ സിം സപ്പോര്‍ട്ടടെ എത്തുന്ന ഫോണിന് 3500 എംഎഎച്ചിന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.


Tags:    

Similar News