ഹോം സര്‍വീസസ് ആപ്പ് ജോബോയ് മെട്രോ നഗരങ്ങളിലേക്ക്

Update: 2019-11-05 05:17 GMT

റിപ്പയര്‍, ഡെലിവറി സേവനങ്ങള്‍ക്കായി കേരളത്തില്‍

തുടക്കമിട്ട ഹോം സര്‍വീസസ് ആപ്ലിക്കേഷനായ ജോബോയ് മെട്രോ നഗരങ്ങളായ മുംബൈ,

ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഷാര്‍ജയിലേക്കും

വിപുലീകരിക്കുന്നു.

ചുരുങ്ങിയ സമയത്തിനകം

കേരളത്തിലും യുഎഇയിലും വിജയിച്ചതിന്റെ ആവേശവുമായാണ്  സ്റ്റാര്‍ട്ടപ്പ്

വിപുലീകരിക്കുന്നത്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷന്‍ ഒരു

വര്‍ഷത്തിനുള്ളില്‍ 50,000 ത്തിലധികം ഉപയോക്താക്കള്‍

സ്വന്തമാക്കിയിട്ടുണ്ടെന്ന് ജോബോയിയുടെ പ്രൊമോട്ടറായ സെര്‍വില്‍

ടെക്നോളജീസ് ഡയറക്ടര്‍ ജീവന്‍ വര്‍ഗീസ് പറഞ്ഞു.

വീടുകളിലും

ഓഫീസുകളിലും വന്നു ചെയ്തു തരുന്ന പ്ലമിങ്, ഇലക്ട്രിക്കല്‍, ഗൃഹോപകരണ

റിപ്പയര്‍, മെയിന്റനന്‍സ് ജോലികള്‍, ഹെല്‍ത് സര്‍വീസസ്, ക്ലീനിങ്, പാക്കിങ്

ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, പിക്കപ് ആന്‍ഡ് ഡെലിവറി, ഗിഫ്റ്റുകള്‍,

കേക്കുകള്‍, പൂക്കള്‍ എന്നിവയുടെ ഡെലിവറി, ബ്യൂട്ടി സര്‍വീസസ്, ടാക്സി

തുടങ്ങിയ  സര്‍വീസുകളാണ് ജോബോയ് ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.

കൊച്ചിയില്‍

ആരംഭിച്ച ശേഷം തിരുവനന്തപുരം, തിരുവല്ല, കോട്ടയം, തൃശൂര്‍, കോഴിക്കോട്,

ദുബായ്, അബുദബി  എന്നിവിടങ്ങളിലേക്ക് വേരു പടര്‍ത്തിയ ജോബോയ് വിവിധ

വിഭാഗങ്ങളില്‍ 70 ലധികം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈന്‍ ടാക്സി

സേവനങ്ങളായ യൂബര്‍, ഒല എന്നിവയുടെ മാതൃകയിലാണ് സേവനം. ആപ് തുറന്ന്

ആവശ്യമുള്ള സേവനങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചുറ്റുവട്ടത്ത് ആ സേവനം

തരുന്നതിനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെ കാണിച്ചുതരുന്നു. അവരുടെ

ഐക്കണുകളില്‍ ക്ലിക്കു ചെയ്ത് സേവനമാവശ്യപ്പെടാം.

കാലതാമസം കൂടാതെ സേവനം നല്‍കുക, ഗുണനിലവാരം ഉറപ്പുവരുത്തുക, പരമാവധി കുറഞ്ഞ ചാര്‍ജ് ഈടാക്കുക എന്നിവയിലാണ് ജോബോയ് ഊന്നല്‍ നല്‍കുന്നത്. പണം ആപ് വഴിയോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ ജോബോയ്ക്കാണ് നല്‍കേണ്ടത്. ജോബോയ് പിന്നീട് അത് സേവനദാതാവിന് നല്‍കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News