ഭാര്യക്കായി 'സ്ലീപ് ബോക്സ്' നിർമിച്ച് മാർക്ക് സക്കർബർഗ്

Update: 2019-04-29 11:44 GMT

കൊച്ചു കുട്ടികൾ വീട്ടിലുള്ളപ്പോൾ അമ്മമാർക്ക് ഉറക്കം അത്ര സുഖകരമാവില്ല. ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ വീട്ടിലും ഏറെക്കുറെ ഇതേ അവസ്ഥയാണ്. ഭാര്യ പ്രിസില്ല ചാന് ഉറക്കം ശരിയാവുന്നില്ല എന്നു കണ്ട സക്കർബർഗ് ഒരു സ്ലീപ് ബോക്സ് ഉണ്ടാക്കി നൽകിയിരിക്കുകയാണ്.

ഇതിന്റെ ചിത്രം അദ്ദേഹം തന്നെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. 'സ്ലീപ് ബോക്സ്' എന്നാൽ മരം കൊണ്ടുള്ള ഒരു ബോക്സ് ആണ്. കുട്ടികൾ ഉണരാറാകുന്ന 6 മണിക്കും 7 മണിക്കും ഇടയിൽ ചെറിയ ഒരു പ്രകാശം ഇത് പ്രസരിപ്പിക്കും.

ക്ലോക്ക് നോക്കാതെ സമാധാനമായി ഉറങ്ങാൻ ഇപ്പോൾ ഭാര്യക്ക് സാധിക്കുന്നുണ്ടെന്നാണ് സക്കർബർഗ് പറയുന്നത്.

താൻ ഇത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് മറ്റേതെങ്കിലും സംരംഭകർക്ക് ഇതൊരു ബിസിനസ് ഐഡിയയായി തോന്നുമെങ്കിൽ അവർക്ക് ഉപകാരപ്പെടട്ടെ എന്നുകൂടി ചിന്തിച്ചിട്ടാണെന്നും അദ്ദേഹം കുറിച്ചു.

Similar News