പുത്തന്‍ അനുഭവമൊരുക്കി 'വിന്‍ഡോസ് 11' എത്തുന്നു
വിന്‍ഡോസ് 10 പുറത്തിറക്കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'വിന്‍ഡോസ് 11' മൈക്രോസോഫ്റ്റ് പുറത്തിറക്കാനൊരുങ്ങുന്നത്
കംപ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതിയ പതിപ്പുമായി മൈക്രോസോഫ്റ്റ് എത്തുന്നു. വിന്‍ഡോസ് 11 ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി. വിന്‍ഡോസ് 10 പുറത്തിറക്കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡോസ് 11 കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്. 2015 ലായിരുന്നു മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷാവസാനത്തോടെ തന്നെ വിന്‍ഡോസ് 11 പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഉപയോഗിക്കാനുള്ള സൗകര്യത്തോടെയും വിന്‍ഡോസ് ആപ്പ് സ്‌റ്റോറുമായുമാണ് പുതിയ പതിപ്പ് പുറത്തിറങ്ങുക. ടാസ്‌ക് ബാറിന്റെ മധ്യഭാഗത്തായായിരിക്കും സ്റ്റാര്‍ട്ട് ബട്ടണ്‍ സജ്ജീകരിക്കുക. കൂടാതെ പുത്തന്‍ അനുഭൂതി നല്‍കുന്ന വോയ്‌സ് ടൈപ്പിംഗ്, വോയ്‌സ് കമാന്‍ഡ് എന്നിവയും വിന്‍ഡോസ് 11 ലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.