മൈക്രോസോഫ്റ്റിന് ഇനി വിര്‍ച്വല്‍ ഓഫീസുകളും സ്റ്റോറുകളും മാത്രം; ലാഭം 45 കോടി ഡോളര്‍

Update: 2020-06-27 10:15 GMT

ലോക പ്രശസ്ത ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ഓഫീസുകളെല്ലാം അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ പ്രതിസന്ധി മൂലം മാര്‍ച്ചില്‍ മൈക്രോ സോഫ്റ്റിന്റെ ഓഫീസുകള്‍ എല്ലാം താല്‍ക്കാലികമായി അടച്ചിരുന്നു. ഇതിലൂടെ പ്രതിസന്ധി ഘട്ടത്തില്‍ വലിയൊരു തുക തന്നെ ലാഭിക്കാനായി. ഇനി മൈക്രോ സോഫ്റ്റിന്റെ വെര്‍ച്വല്‍ സ്റ്റോറുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിയ്ക്കുക എന്നാണ് സൂചന.

പൂര്‍ണമായും ഓഫീസുകള്‍ അടയ്ക്കുന്നതോടെ 45 കോടി ഡോളര്‍ കമ്പനിക്ക് ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മൈക്രോസോഫ്റ്റ് ഡോട്ട് കോം, എക്‌സ് ബോക്‌സ്, വിന്‍ഡോസ് തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ കമ്പനി മുതല്‍ മുടക്ക് തുടരും. 190 വിപണികളിലായി 120 കോടി ഉപഭോക്താക്കളില്‍ ഈ ഡിജിറ്റല്‍ സ്റ്റോറുകളിലൂടെ മൈക്രോസോഫ്റ്റ് എത്തുന്നുണ്ട്.

ഓണ്‍ലൈന്‍ ബിസിനസ് വളരുന്നത് തന്നെയാണ് ഫിസിക്കല്‍ സ്റ്റോറുകള്‍ ഉപേക്ഷിയ്ക്കാന്‍ മൈക്രോ സോഫ്റ്റിനെ പ്രേരിപ്പിക്കുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്കു പുറമേ പുതിയ നഗരങ്ങളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയേക്കും. ഓണ്‍ലൈന്‍ ഓഫറുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കാണ് കമ്പനി ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News