ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ യുഗത്തിന് വിരാമമിടാന്‍ മൈക്രോസോഫ്റ്റ്

Update: 2020-08-19 09:43 GMT

ഏറ്റവും പഴക്കമുള്ള ബ്രൌസിംഗ് എഞ്ചിന്‍ ആയ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ അടുത്ത വര്‍ഷത്തോടെ സേവനം പൂര്‍ണ്ണമായി നിര്‍ത്തും.
എക്സ്‌പ്ലോററിന് നല്‍കുന്ന സപ്പോര്‍ട്ട് അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

മൈക്രോസോഫ്റ്റ് കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ്  1995 ഓഗസ്റ്റില്‍ ഐഇ ആദ്യം പുറത്തിറക്കിയത്. വിന്‍ഡോസ് 95നു വേണ്ടി ആദ്യ പതിപ്പ് ഇറങ്ങിയതിനു ശേഷം മാക്ക് ,യുനിക്സ്,എച്ച്.പി-യു.എക്സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കു വേണ്ടിയും പ്രത്യേക പതിപ്പുകള്‍ ഇറങ്ങി.ഇതില്‍ ചില പതിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ല.

2002-2003 വരെ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണ്. അതേസമയം, ഈ ബ്രൌസര്‍ നിര്‍ത്തുന്നതില്‍ ടെക് ലോകത്തിന് അത്ഭുതമില്ല. ലോകത്ത് തന്നെ ഏറ്റവും വേഗത കുറഞ്ഞ ബ്രൌസര്‍ എന്ന പേരില്‍ നിരന്തരം ട്രോള്‍ നേരിടുന്ന ബ്രൌസറാണ് ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍. ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ 11 കൂടാതെ അതിന് അനുബന്ധമായ 365 ആപ്പുകള്‍ക്കുമുള്ള സപ്പോര്‍ട്ട് 2021 ഓഗസ്റ്റ് 17 ന് അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രസ്താവനയില്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News