Moto G82 5G ഇന്ത്യന്‍ വിപണിയില്‍: വിലയും സവിശേഷതകളും

21,499 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്

Update: 2022-06-08 05:59 GMT

മോട്ടോയുടെ ഏറ്റവും പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ജി82 5ജി (Moto G82 5g) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ഈ മോഡല്‍ യൂറോപ്പില്‍ മോട്ടോ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. രണ്ട് വേരിയന്റുകളിലെത്തുന്ന മോട്ടോ ജി82 5ജിയുടെ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 21,499 രൂപയാണ് വില.

8 ജിബി + 128 ജിബി വേരിയന്റ് 22.999 രൂപയ്ക്കും ലഭിക്കും. ജൂണ്‍ 14 മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് (Flipkart), റിലയന്‍സ് ഡിജിറ്റല്‍, തെരഞ്ഞെടുത്ത റീട്ടെയില്‍ ഷോറൂമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം.

Moto G82 5G സവിശേഷതകള്‍

6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ AMOLED ഡിസിപ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120hz ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 695 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്.

128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് നല്‍കിയിരിക്കുന്ന ഫോണിന്റെ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ വര്‍ധിപ്പിക്കാം. 50 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.

ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സ്പീക്കറുകള്‍ ഫോണിന്റെ സവിശേഷതയാണ്. 30 വാട്ടിന്റെ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 173 ഗ്രാമാണ് മോട്ടോ ജി82 5ജിയുടെ ഭാരം.

Tags:    

Similar News