144 Hz റിഫ്രഷിങ്ങ് റേറ്റ് ഇത് മോട്ടോ എഡ്ജ് 20 പ്രൊ
36,999 രൂപയാണ് ഫോണിന്റെ വില. ഒക്ടോബര്‍ മൂന്നിന് ഫോണിന്റെ പ്രീ-ബുക്കിങ്ങ് ആരംഭിക്കും.
എഡ്ജ് സീരീസിലെ മോട്ടോറോളയുടെ മൂന്നാമത്തെ ഫോണ്‍, എഡ്ജ് 20 പ്രൊ പുറത്തിറങ്ങി. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായി എത്തുന്ന ഈ 5G ഫോണിന് 36,999 രൂപയാണ് വില.
മിഡ്‌നൈറ്റ് സ്‌കൈ, ഇറിഡിസന്റ് ക്ലൗഡ് എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്റെ പ്രീ-ബുക്കിങ്ങ് ഒക്ടോബര്‍ മൂന്നിന് ഫ്‌ലിപ്കാര്‍ട്ടില്‍ ആരംഭിക്കും.
വണ്‍പ്ലസ് 9 ആര്‍, സാംസങ്ങിന്റെ ഗ്യാലക്‌സി എസ് 20 എഫ്ഇ, മി11 എക്‌സ് പ്രൊ തുടങ്ങിയ ഫോണുകളുമായി ആയിരിക്കും മോട്ടോ എഡ്ജ് 20 പ്രൊ മത്സരിക്കുക.
Motorola Edge 20 pro സവിശേഷതകള്‍
- 144 ഹെര്‍ട്‌സിന്റെ റിഫ്രഷിങ്ങ് റേറ്റ് തന്നെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. 6.7 ഇഞ്ചിന്റെ അമോള്‍ഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 870 soc പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
- ട്രിപിള്‍ ക്യാമറ സെറ്റപ്പില്‍ എത്തുന്ന ഫോണിന്റെ പ്രധാന ക്യാമറ 102 എംപിയാണ്. 8 എംപിയുടെ ടെലിഫോട്ടോ ലെന്‍സും 16 എംപിയുടെ അള്‍ട്രാ വൈഡ് ഷൂട്ടറും മോട്ടോ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
- 30 വാട്ടിന്റെ ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,500 എംഎഎച്ചിന്റെ ബാക്ടറിയാണ് ഫോണിന്. IP52 റേറ്റിങ്ങ് ഉള്ള അലൂമിനിയം അലോയി ബില്‍ഡിലെത്തുന്ന മോട്ടോ എഡ്ജ് 20 പ്രൊയ്ക്ക് 190 ഗ്രാം ആണ് ഭാരം. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി മോട്ടോയുടെ My UX ഒഎസില്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.