200 എംപിയുടെ ക്യാമറ, മോട്ടോറോള എഡ്ജ് 30 അള്‍ട്രയും ഫ്യൂഷനും എത്തി

ആന്‍ഡ്രോയിഡ് 13,14,15 എന്നിങ്ങനെ ഒഎസ് അപ്‌ഗ്രേഡും നാല് വര്‍ഷത്തെ സക്യൂരിറ്റി അപ്‌ഡേറ്റ്‌സും ലഭിക്കും.

Update: 2022-09-13 10:15 GMT

Photo : Motorola / Website

അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മോട്ടോറോളയുടെ Edge 30 Ultra, Edge 30 Fusion എന്നീ മോഡലുകള്‍ ഇന്ത്യയില്‍ എത്തി. കമ്പനിയുടെ ഫ്‌ലാഗ്ഷിപ് മോഡലാണ് എഡ്ജ് 30 പ്രൊ. ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സിന്റെ സമയത്താണ് ഈ മോഡലുകളുടെ വില്‍പ്പന ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 23-30 തീയതികളിലാണ് ബിഗ് ബില്യണ്‍ ഡെയ്‌സ്.

Motorola Edge 30 Ultra സവിശേഷതകള്‍

8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള സിംഗിള്‍ വേരിയന്റിലാണ് എഡ്ജ് 30 അള്‍ട്ര എത്തുന്നത്. 54,999 രൂപയാണ് ഫോണിന്റെ വില. 6.67 ഇഞ്ച് pOLED ഡിസ്‌പ്ലെയാണ് ഫോണിന് മോട്ടോറോള നല്‍കിയിരിക്കുന്നത്. 144 Hz ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണിന്റെ 8+ Gen 1 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്.


200 എംപിയുടെ പ്രധാന ലെന്‍സ്, 50 എംപിയുടെ അള്‍ട്രാവൈഡ് ലെന്‍സ്, 12 എംപിയുടെ ടെലിഫോട്ടോ ലെന്‍സ് എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് എഡ്ജ് 30 അള്‍ട്രയ്ക്ക്. 60 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 125 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന ഫോണിന്റെ ബാറ്ററി 4,610 എംഎഎച്ച് ആണ്. ആന്‍ഡ്രോയിഡ് 13,14,15 എന്നിങ്ങനെ ഒഎസ് അപ്‌ഗ്രേഡും നാല് വര്‍ഷത്തെ സക്യൂരിറ്റി അപ്‌ഡേറ്റ്‌സും ലഭിക്കും. 198.5 ഗ്രാമാണ് ഫോണിന്റെ ഭാരം.

Motorola Edge 30 Fusion സവിശേഷതകള്‍

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എഡ്ജ് 30 ഫ്യൂഷന് 39,999 രൂപയാണ് വില. 6.55 ഫുള്‍ എച്ച്ഡി+ pOLED Curved Endless ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. എഡ്ജ് 30 ഫ്യൂഷനും 144 ഹെര്‍ട്‌സ് തന്നെയാണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 888+ SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്.

50 എംപിയുടെ പ്രധാന സെന്‍സര്‍, 13 എംപിയുടെ അള്‍ട്രാവൈഡ് ആംഗിള്‍, 2 എംപിയുടെ മാക്രോ വിഷന്‍ ക്യമാ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 68 വാട്ടിന്റെ ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 4,400 എംഎഎഎച്ച് ബാറ്ററിയാണ് എഡ്ജ് 30 ഫ്യൂഷനില്‍ ലഭിക്കുക. 175 ഗ്രാമാണ് ഫോണിന്റെ ഭാരം.

Tags:    

Similar News