മോട്ടോ E40 ഇന്ത്യയിലെത്തി, വിലയും സവിശേഷതകളും അറിയാം

ബജറ്റ് സെഗ്മെന്റിലെത്തുന്ന ഫോണിന് 9,499 രൂപയാണ് വില. ഒക്ടോബര്‍ 17ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും.

Update: 2021-10-12 09:47 GMT

മോട്ടോറോള, മോട്ടോ ഇ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ E40 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് കാറ്റഗറിയിലെത്തുന്ന ഫോണിന് 9,499 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജും നല്‍കുന്ന സിംഗിള്‍ വേരിയന്റിലാണ് ഫോണ്‍ എത്തുന്നത്. കാര്‍ബണ്‍ ഗ്രേ, പിങ്ക് ക്ലെ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഒക്ടോബര്‍ 17ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍പ്പന ആരംഭിക്കും. വിപണിയില്‍ റിയല്‍മി C2Y1, സാസംങ്ങ് ഗ്യാലക്‌സി M12, ഇന്‍ഫിനിക്‌സ് ഹോട്ട് 11 എന്നിവയാണ് ബജറ്റ് സെഗ്മെന്റില്‍ മോട്ടോയുടെ മുഖ്യ എതിരാളികള്‍

moto E40 സവിശേഷതകള്‍
  • 6.5 ഇഞ്ചിന്റെ മാക്‌സ് വിഷന്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 90 ഹെഗ്ട്‌സ് ആണ് റിഫ്രഷ് റേറ്റ്. unisoc t700 soc പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
  • 48 എംപിയുടേതാണ് പ്രധാന ക്യാമറ. ട്രിപിള്‍ ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന് 2 എംപിയുടെ ഡെപ്ത് സെന്‍സറും 2 എംപിയുടെ മാക്രോ ഷൂട്ടറും മോട്ടോറോള നല്‍കിയിരിക്കുന്നു. പ്രൊ മോഡ്, എച്ച്ഡിആര്‍ നൈറ്റ് വിഷന്‍, ഫേസ് ബ്യൂട്ടി, പോട്രെയിറ്റ് മോഡ്, മാക്രോ വിഷന്‍ തുടങ്ങിയ ഫീച്ചറുകളും ഇ40ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 1 TB വരെ വര്‍ധിപ്പിക്കാം.
  • പിന്നിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. 5000 എംഎഎച്ചിന്റേതാണ് ബാറ്ററി. 198 ഗ്രാമാണ് മോട്ടോ ഇ40യുടെ ഭാരം.


Tags:    

Similar News