50 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു ബജറ്റ് ഫോണ്‍ മോട്ടോ 31 സവിശേഷതകള്‍
ഒഎല്‍ഇഡി ഡിസ്‌പ്ലെയിലെത്തുന്ന ഫോണിന്റെ വില്‍പ്പന ഫ്ലിപ്കാർട്ടിലൂടെയാണ്
മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ Moto G31 ഇന്ത്യയില്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ നവംബര്‍ ആദ്യം എത്തിയ Moto G31 ഡിസംബറില്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും.
4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മോട്ടോ ജി 31ന് ഉള്ളത്. 4 ജിബി മോഡലിന് 12,999 രൂപയും 6 ജിബിക്ക് 14,999 രൂപയും ആണ് വില. ഡിസംബര്‍ 6ന് ഫ്ലിപ്കാർട്ടിലൂടെ വില്‍പ്പന ആരംഭിക്കും.
Moto G31 സവിശേഷതകള്‍
- 6.4 ഇഞ്ചിന്റെ Full HD ഒഎല്‍ഇഡി(( 1080x 2400 pixel) ഹോള്‍-പഞ്ച് ഡിസ്‌പ്ലെയാണ് ഫോണിന്. 60 Hz ആണ് റിഫ്രഷ് റേറ്റ്. 409 ppi പിക്‌സല്‍ ഡെന്‍സിറ്റിയും 20:9 ആസ്പക്ട് റേഷ്യോയും ഡിസ്‌പ്ലെ നല്‍കും. മീഡിയാ ടെക്കിൻ്റെ Helio G85 SoC പ്രൊസസര്‍ ആണ് ഫോണിൻ്റെ കരുത്ത്. Micro SD കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 1 TB വരെ വര്‍ധിപ്പിക്കാം.
- 50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് മോട്ടോ ജി 31 ന്. 13 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
- 20 വാട്ടിൻ്റെ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് ഫോണിൻ്റെത്. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട് ആണ് നല്‍കിയിരിക്കുന്നത്. അതായത് sim1+ sim2 അല്ലെങ്കില്‍ sim1+ micro sd എന്നിങ്ങനെ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കു. 180 ഗ്രാം ആണ് ഫോണിൻ്റെ ഭാരം.
Meet the all-new #motog31, designed to elevate your viewing experience. Its stunning 6.4" AMOLED FHD+ Display & outstanding 50MP Quad Function Camera will truly wow you. Get it on 6th Dec starting at ₹12,999 on @Flipkart! #GoDazzle #gomotog https://t.co/WXngg0g64O pic.twitter.com/3sCkAycdn9
— Motorola India (@motorolaindia) November 29, 2021