നിഷ്‌ക്രിയ അക്കൗണ്ടുകള്‍ റദ്ദാക്കും: നെറ്റ്ഫ്ളിക്സ്

Update: 2020-05-25 09:54 GMT

ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടും ഉപയോഗിക്കുന്നില്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുമെന്ന് ഇന്റര്‍നെറ്റ് സിനിമാ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ളിക്സ്. ഒരു വര്‍ഷം ഉപയോഗിക്കാത്തവരുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാകും.

ഉപഭോക്താക്കളെ ഇ-മെയിലുകള്‍ അല്ലെങ്കില്‍ പുഷ് നോട്ടിഫിക്കേഷന്‍ വഴി ഇക്കാര്യം കമ്പനി അറിയിക്കും.ഉപയോക്താക്കള്‍ മറുപടി നല്‍കുന്നില്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കും. എന്നാല്‍, ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് വീണ്ടും ഉപയോഗിക്കണമെന്നു തോന്നിയാല്‍ എളുപ്പത്തില്‍ വീണ്ടും സബ്സ്‌ക്രൈബ് ചെയ്യാനാവും. ഉപയോക്താക്കള്‍ അക്കൗണ്ട് റദ്ദാക്കി 10 മാസത്തിനുള്ളില്‍ വീണ്ടും ചേരുകയാണെങ്കില്‍, അവര്‍ക്ക് തുടര്‍ന്നും സ്വന്തം പ്രൊഫൈലുകള്‍, കാഴ്ച മുന്‍ഗണനകള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

നിഷ്‌ക്രിയ അക്കൗണ്ടുകള്‍ മൊത്തം ഉപയോക്തൃ അടിത്തറയുടെ ഒരു ശതമാനത്തിന്റെ പകുതിയില്‍ താഴെയാണെന്ന് നെറ്റ്ഫ്ളിക്സ് വെളിപ്പെടുത്തി. അതിനാല്‍ നിഷ്‌ക്രിയ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുന്നത് വലിയ വ്യത്യാസമുണ്ടാക്കില്ല. ആഗോള ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ 2020 ന്റെ ആദ്യ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സ് 15.8 ദശലക്ഷം പെയ്ഡ് വരിക്കാരെ കണ്ടെത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News