നൈക്കിയുടെ സ്മാർട്ട് ഷൂ, കാലിലൊന്ന് ഇട്ടാൽ മതി!

Update: 2019-01-22 07:05 GMT

നൈക്കിയുടെ പുതിയ സ്നീക്കേഴ്സ് ആണ് ഇപ്പോൾ സ്പോർട്സ് ടെക് വിപണിയിലെ മുഖ്യ ചർച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല സംഗതി 'സ്മാർട്ട്' ആണ്.

'ഭാവിയുടെ പാദരക്ഷകൾ' എന്ന് കമ്പനിതന്നെ വിശേഷിപ്പിക്കുന്ന ഷൂ കാലിലൊന്ന് ഇട്ടാൽ മതി. ലേയ്സൊക്കെ അവ തന്നെ കെട്ടിക്കോളും. ഇലക്ട്രിക്ക് അഡാപ്റ്റബിൾ റിയാക്ഷൻ ലേയ്സിംഗ് (E.A.R.L) എന്ന് പേരിട്ടിരിക്കുന്ന ടെക്നോളജി ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഷൂ കാലിൽ അണിയുന്നതോടെ അവയുടെ ലൈറ്റുകൾ തെളിയും. നമ്മുടെ പാദങ്ങളുടെ ആകൃതിക്കനുസരിച്ച് തന്നെത്താൻ അഡ്ജസ്റ്റ് ആകും. ഓടുകയോ ചാടുകയോ ചെയ്താൽ അതിനനുസരിച്ച് ഷൂവിന്റെ ആകൃതിയും മാറും. ബാസ്‌ക്കറ്റ് ബോൾ ഷൂ ആണ് കമ്പനി ആദ്യം അവതരിപ്പിക്കുക. 350 ഡോളർ ആണ് വില.

ഷൂ ആയി രൂപാന്തരം പ്രാപിച്ച റോബോട്ട് എന്നാണ് നൈക്കി പുതിയ ഉൽപന്നത്തെ വിളിക്കുന്നത്. ഡേറ്റ ട്രാക്കിങ് ഇതുപയോഗിച്ച് സാധ്യമാണ്. ആപ്പ് ഉപയോഗിച്ച് ഷൂവിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും സാധിക്കും.

സെൻസറുകൾ, ആക്സിലെറോമീറ്ററുകൾ, ജിറോസ്കോപ് എന്നിവ ഘടിപ്പിച്ചാണ് ഷൂ വിപണിയിലെത്തുക. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഷൂ റീചാർജ് ചെയ്യണം.

മുഴുവനായും ഡിജിറ്റൽ ആകാൻ ഒരുങ്ങുകയാണ് കമ്പനിയും. നൈക്കിയുടെ സ്റ്റോറുകളും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്റ്റേജിലാണ്.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Similar News