നോക്കിയ 8.2 എത്തുന്നു, ഡിസംബര്‍ അഞ്ചിന്

Update: 2019-11-25 12:07 GMT

നോക്കിയയുടെ പുതിയ മോഡലായ നോക്കിയ 8.2 ഡിസംബര്‍ അഞ്ചിന് എത്തുമെന്ന് സൂചനകള്‍. ഇതിനൊപ്പം നോക്കിയ 2.3, നോക്കിയ 5.2 എന്നീ ബജറ്റ് ഫോണുകളും കമ്പനി അവതരിപ്പിക്കും.

നോക്കിയ 8.1ന്റെ പിന്‍ഗാമിയായ 8.2ന് നിരവധി സവിശേഷതകളുണ്ട്. 64 മെഗാപിക്‌സല്‍ ക്ലാഡ് ക്വാഡ് കാമറ മൊഡ്യൂളും പോപ് അപ്പ് സെല്‍ഫി കാമറയുമുള്ള നോക്കിയയുടെ ആദ്യത്തെ ഫോണ്‍ ആണിത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമായി വിപണിയിലെത്തിയ നോക്കിയ 8.1ന് ഉപഭോക്തൃഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നു. ഈ പതിവ് 8.2ഉം തെറ്റിക്കില്ലെന്നാണ് പ്രതീക്ഷ.

മീഡിയടെക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 2.3 ഒരു എന്‍ട്രി ലെവല്‍ ഫോണാണ്. ആന്‍ഡ്രോയ്ഡ് പൈ അധിഷ്ഠിതമായ ഇതിന് താങ്ങാനാകുന്ന വിലയായിരിക്കും. നോക്കിയ 5.2 ആകട്ടെ 6.1 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഫോണാണ്. ആറ് ജിബി റാമോട് കൂടിയ ഈ മോഡലിന്റെ ബാറ്ററി 3920 എംഎഎച്ച് ആണ്. 16 മെഗാപിക്‌സല്‍ പിന്‍കാമറയുമുണ്ട്. നോക്കിയ 2.2, നോക്കിയ 5.1 എന്നീ ഫോണുകളുടെ പിന്‍ഗാമികളായിരിക്കും ഇവ.

എച്ച്എംഡി ഗ്ലോബല്‍ ഈയിടെ പുതിയ ഉല്‍പ്പന്നത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.

Similar News