യൂട്യൂബും യു.പി.ഐ ആപ്പുമുണ്ട്: 3999 രൂപയ്ക്ക് 'നൊസ്റ്റാള്‍ജിക്' ഫോണ്‍ ഇറക്കി നോക്കിയ

മൂന്ന് ഫീച്ചര്‍ ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്

Update: 2024-06-28 07:23 GMT

image credit: www.hmd.com/en_in

ഇന്ത്യയില്‍ മൂന്ന് ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി നോക്കിയ. നോക്കിയ 3210, നോക്കിയ 220 4ജി, നോക്കിയ 235 4ജി എന്നീ മോഡലുകളാണ് ഫിന്നിഷ് മൊബൈല്‍ നിര്‍മാതാക്കളായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് (എച്ച്.എം.ഡി) ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്ക്, യു.പി.ഐ ആപ്പുകള്‍ എന്നിവ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എച്ച്.എം.ഡിയുടെ വെബ്‌സൈറ്റ് വഴിയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിലൂടെയുമാണ് വില്‍പ്പന.
നോക്കിയ 3210

 

90കളില്‍ പുറത്തിറങ്ങിയ നോക്കിയയുടെ 3210 എന്ന മോഡലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഫോണിന്റെ ഡിസൈന്‍. 1450 എം.എ.എച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഒമ്പതര മണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയം ലഭിക്കും. 2എംപി ക്യാമറ, ഫ്‌ളാഷ് ടോര്‍ച്ച്, സ്‌നേക്ക് ഗെയിം എന്നിവയുമുണ്ടാകും. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) അംഗീകരിച്ച യു.പി.ഐ ആപ്ലിക്കേഷനും ഫോണിലുണ്ട്. ഇതിലൂടെ ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും പണമിടപാട് നടത്താനും കഴിയും. വെതര്‍, ന്യൂസ്, സോകോബാന്‍, ക്രിക്കറ്റ് സ്‌കോര്‍, 2048 ഗെയിംസ് തുടങ്ങി എട്ട് ആപ്പുകളാണ് ഫോണിലുണ്ടാവുക. 3999 രൂപയാണ് വില. സ്‌കൂബ ബ്ലൂ, ഗ്രഞ്ച് ബ്ലാക്ക്, വൈ2കെ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.
നോക്കിയ 220 4ജി

 

2.8 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2 എംപി ക്യാമറയുള്ള ഫോണ്‍ ബ്ലൂ, ബ്ലാക്ക്, പര്‍പ്പിള്‍ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭിക്കും. 3749 രൂപയാണ് വില.
നോക്കിയ 235 4ജി

 

മോഡേണ്‍ ലുക്കിലെത്തുന്ന ഫോണില്‍ നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീച്ച്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. 3249 രൂപയാണ് വില.
മൂന്ന് ഫോണുകളിലും യു.എസ്.ബി സി ചാര്‍ജിംഗ് പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക്, മ്യൂസിക്ക് പ്ലെയര്‍, റേഡിയോ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

Similar News