ബസ്,ട്രെയിന്‍,ഹോട്ടല്‍ ബുക്കിങ്ങിന് ആമസോണ്‍ പേയ്മെന്റ് ആപ്പ് വരും

Update: 2019-11-27 09:56 GMT

ബസ് ,ട്രെയിന്‍ ടിക്കറ്റുകളും ഹോട്ടല്‍മുറികളും ബുക്ക് ചെയ്യാന്‍ റെഡ് ബസുമായായി ചേര്‍ന്ന് ആമസോണിന്റെ പേയ്മെന്റ് ആപ്പ് വരുന്നു. ആമസോണ്‍ പേ മാതൃകയിലുള്ളതാകും പുതിയ പേയ്മെന്റ് അധിഷ്ഠിത ആപ്പ്.

നിലവില്‍ 3000 ത്തിലധികം ബസ് ഓപ്പറേറ്റര്‍മാരുടെ ശൃംഖലയാണ് റെഡ്ബസിന് ഉള്ളത്. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, പെറു, കൊളംബിയ എന്നിവിടങ്ങളിലായി 20 ദശലക്ഷം ഉപയോക്താക്കളും.പുതിയ ആപ്പ് വഴി  ആമസോണിന്റെ ഉപഭോക്താക്കള്‍ക്ക് റെഡ്ബസിന്റെ ബസ് സര്‍വീസ് റേറ്റിംഗ് സേവനത്തിലേക്കും ബസുകളുടെ തത്സമയ ട്രാക്കിംഗിലേക്കും പ്രവേശനം ലഭിക്കും.

ഈ വര്‍ഷം മെയ് മാസത്തില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗും ഈ മാസം ആദ്യം മൂവി ടിക്കറ്റ് ബുക്കിംഗും ആമസോണ്‍ തുടങ്ങിയിരുന്നു.നിലവില്‍ ക്ലിയര്‍ ട്രിപ്പ് വഴിയാണ് വിമാന ടിക്കറ്റുകളുടെ ബുക്കിങ് നടത്തുന്നത്. സിനിമാ ടിക്കറ്റുകള്‍ക്കായി ബുക്ക് മൈ ഷോയും ആമസോണും സഹകരിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News