വണ്‍പ്ലസ് ആരാധകര്‍ക്ക് ആവേശം; 7 ടി പ്രോ വില 6,000 രൂപ കുറച്ചു, ഇഎംഐ ലഭ്യം

Update: 2020-05-08 08:58 GMT

വണ്‍പ്ലസ് ഇന്ത്യയിലെ വണ്‍പ്ലസ് 7 ടി പ്രോ ഹെയ്‌സ്് ബ്ലൂവിന്റെ വില 6,000 രൂപ കുറച്ചു. ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് ഔദ്യോഗിക സ്റ്റോറുകളില്‍ 53,999 രൂപയ്ക്ക് പകരം 47,999 രൂപയിലാണ് ഈ ഹാന്‍ഡ്സെറ്റ് ഇപ്പോള്‍ ലഭിക്കുന്നത്. മാത്രമല്ല, ആമസോണ്‍ ഡോട്ട് ഇനിലെ എല്ലാ വണ്‍പ്ലസ് 7 പ്രോ, 7 ടി സീരീസുകളിലും കമ്പനി 12 മാസം വരെ ഇഎംഐ പ്ലാനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന വീണ്ടും ഉണര്‍വ് വീണ്ടെടുത്തിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തിലായ ഉപഭോക്താക്കള്‍ക്കും വണ്‍പ്ലസ് സ്വന്തമാക്കാന്‍ 12 മാസത്തിനിടെ കുറഞ്ഞ പ്രതിമാസ ഗഡുക്കളായി അടയ്ക്കുന്ന വണ്‍പ്ലസ് ബജാജ് ഫിനാന്‍സ് പ്ലാനുകള്‍ ലഭ്യമാണ്. മൂല്യത്തിന്റെ മൂന്നിലൊന്ന് നല്‍കി ബാക്കി തുക 12 തവണകളായി അടയ്ക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭിക്കുന്നത്.

ഫീച്ചേഴ്‌സ്

ക്യുഎച്ച്ഡി + റെസല്യൂഷനും എച്ച്ഡിആര്‍ 10 + (3120x1440 സ്‌ക്രീന്‍ റെസല്യൂഷന്‍) 6.67 ഇഞ്ച് വലുപ്പമുള്ള 90 ഹെര്‍ട്‌സ് ഡിസ്‌പ്ലെയുമായിട്ടാണ് വണ്‍പ്ലസ് 7ടി പ്രോ പുറത്തിറങ്ങിയത്. പിന്‍ പാനലിലില്‍ മൂന്ന് ക്യാമറകളും മുന്‍വശത്ത് സെല്‍ഫികള്‍ക്കായി സിംഗിള്‍ ഇമേജ് സെന്‍സറുമാണ് നല്‍കിയിട്ടുള്ളത്. 7 പി ലെന്‍സ് ഘടന, എഫ് 1.6 അപ്പര്‍ച്ചര്‍, ഒഐഎസ് എന്നിവയുള്ള സോണി 48 എംപി ഐഎംഎക്‌സ് 586 സെന്‍സറാണ് പ്രൈമറി ക്യാമറയില്‍ നല്‍കിയിട്ടുള്ളത്.

മുന്‍വശത്ത്, 16 എംപി പോപ്പ്-അപ്പ് സെല്‍ഫി ഷൂട്ട് ക്യാമറയാണ് വണ്‍പ്ലസ് 7 ടി പ്രോയില്‍നല്‍കിയിട്ടുള്ളത്. 117 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള 16 എംപി അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സാണ് സെക്കന്‍ഡറി ക്യാമറയില്‍ നല്‍കിയിട്ടുള്ളത്. മൂന്നാമത്തെ ക്യാമറ എ 2.4 അപ്പേര്‍ച്ചറും 3x ഒപ്റ്റിക്കല്‍ സൂമുമുള്ള, OIS സപ്പോര്‍ട്ടോട് കൂടിയ 8 എംപി ടെലിഫോട്ടോ ലെന്‍സാണ്. ക്യാമറ ആപ്ലിക്കേഷനില്‍ തന്നെ സൂപ്പര്‍ മാക്രോ മോഡും നൈറ്റ്‌സ്‌കേപ്പ് മോഡും നല്‍കിയിട്ടുണ്ട്. ഇത് എച്ച്‌ഐഎസിനെയും (ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷന്‍) സപ്പോര്‍ട്ട് ചെയ്യും.

12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒ.എസ് 10ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 30ണ വാര്‍പ്പ് ചാര്‍ജ് 30 ടി സപ്പോര്‍ട്ടുള്ള 4080 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 7 ടി പ്രോയില്‍ നല്‍കിയിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News