വരുന്നു വണ്‍പ്ലസിന്റെ കിടിലന്‍ ഫോണ്‍, ഒപ്പം ടാബ്‌ലറ്റും ഇയര്‍ ബഡ്‌സും പിന്നൊരു വാച്ചും

ഒറ്റ ചാര്‍ജില്‍ രണ്ടുദിവസം ഉപയോഗിക്കാം, 2.3 ലക്ഷം കടന്ന് പ്രീ ബുക്കിംഗ്

Update: 2024-06-24 13:20 GMT

image credit : https://www.oneplus.com/cn

വണ്‍പ്ലസ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി മറ്റൊരു കിടിലം ഫോണ്‍ കൂടി ഉടനെത്തുമെന്ന സൂചന നല്‍കി കമ്പനി. ബാറ്ററി ലൈഫ് കൂടുതല്‍ കിട്ടുന്ന സാങ്കേതിക വിദ്യയായ ന്യൂ ഗ്ലേഷിയര്‍ ബാറ്ററി ടെക്ക് അടങ്ങിയ ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് വണ്‍പ്ലസ് അടുത്തിടെ അറിയിച്ചിരുന്നു. ഇത് ജൂണ്‍ 27ന് ചൈനീസ് വിപണിയിലെത്തുന്ന വണ്‍പ്ലസ് ഏസ് 3 പ്രോ ആണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ വണ്‍പ്ലസ് പാഡ് പ്രോ, ബഡ്സ് ത്രീ, വാച്ച് ടു തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിലെത്തും. ഫോണിന്റെ പ്രീ ബുക്കിംഗ് ഇതിനോടകം 2.3 ലക്ഷം കടന്നിട്ടുണ്ട്.
സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 എസ്.ഒ.സി പ്രോസസറുമായെത്തുന്ന ഫോണില്‍ 6100 എം.എ.എച്ചിന്റെ കിടിലന്‍ ബാറ്ററിയും 100 വാട്ട് ചാര്‍ജറും നല്‍കും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ രണ്ടുദിവസം ഉപയോഗിക്കാമെന്നാണ് അവകാശവാദം. 24 ജി.ബി റാം വണ്‍ ടി.ബി വരെ സ്റ്റോറേജ് എന്നിങ്ങനെ വിവിധ വേര്‍ഷനുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന.
ഫോണിന്റെ ഡിസൈന്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 1.5 കെ റെസല്യൂഷനോടെയുള്ള 6.78 ഇഞ്ച് 8ടി എല്‍.ടി.പി.ഒ ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. പുറകില്‍ മൂന്ന് ക്യാമറയും 16 മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറയുമുണ്ടാകും. ചൈനയ്ക്ക് പിന്നാലെ ഇന്ത്യയിലേക്കും ഫോണ്‍ എത്തുമെന്നാണ് വിവരം.
Tags:    

Similar News