വൺ പ്ലസ് 7 വരും, രണ്ട് പുതിയ നിറങ്ങളിൽ

Update:2019-05-03 16:23 IST

പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളെക്കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഫോണിന്റെ നിറം എന്തായിരിക്കുമെന്നതിനെക്കുറിച്ചാണ് ഏറ്റവും പുതിയ ചർച്ചകൾ.

വൺ പ്ലസ് 7, വൺ പ്ലസ് 7 പ്രൊ എന്നീ മോഡലുകളാണ് മേയ് 14 ന് ഇന്ത്യയിൽ അവതരിപ്പിക്കുക. ഇന്ത്യൻ സമയം വൈകീട്ട് 8:15 നാണ് ചടങ്ങ്. ഇതേസമയം യുഎസ്, യൂറോപ്പ് വിപണികളിലും ഫോൺ അവതരിപ്പിക്കും.

വൺ പ്ലസിൽ ഇതുവരെ കാണാത്ത രണ്ട് നിറങ്ങളിലാണ് 7 പ്രൊ ഇറങ്ങുക എന്നാണ് വാർത്തകൾ. നെബുല ബ്ലൂ, മിറർ ഗ്രേ എന്നിങ്ങനെയായിരിക്കും നിറങ്ങൾ.

ആമസോൺ ഇന്ത്യ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 38,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗൺ 855 SoC പ്രോസസ്സര്‍ ആയിരിക്കും ഫോണിനുള്ളത്.

പ്രൊ വേരിയന്റിന് മൂന്ന് പിൻ കാമറകൾ ഉണ്ടാകും. ടെലിഫോ​ട്ടോ ലെൻസോട്​ കൂടിയ 48 മെഗാപിക്സലിൻെറ കാമറയായായിരിക്കും ഹൈലൈറ്റ്.

7 പ്രൊയ്ക്ക് മൂന്ന് വേരിയന്റുകൾ ഉണ്ടാകും: 6GB + 128GB, 8GB + 256GB, 12GB + 256GB. 4,000 mAh ബാറ്ററിയായിരിക്കും ഇതിന്. 30W വാർപ് ചാർജ് ടെക്‌നോളജിയോടുകൂടിയ കാർ ചാർജർ, ബുള്ളറ്റ്‌സ് വയർലസ് 2 ഹെഡ്ഫോണുകൾ എന്നിവയും മേയ് 14 ന് അവതരിപ്പിക്കും.

Similar News