റിയല്‍മിയോട് പൊരുതാന്‍ വണ്‍ പ്ലസ് സ്മാര്‍ട്ട് ടിവി 20,000 രൂപയില്‍ താഴെ?

Update: 2020-06-11 13:34 GMT

ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട് ടിവികള്‍ അവതരിപ്പിച്ച റിയല്‍മി ബ്രാന്‍ഡിനോടു പൊരുതാന്‍ വണ്‍ പ്ലസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മികച്ച ഫീച്ചറുകളുമായി 69,000 രൂപ റേഞ്ചില്‍ പുറത്തിറങ്ങി. വണ്‍പ്ലസ് ടിവി ക്യു 1, ക്യു 1 പ്രോ എന്നിവയ്ക്ക് ശേഷമാണ് ബജറ്റ് ടിവി പുറത്തിറക്കാന്‍ വണ്‍ പ്ലസ് ഒരുങ്ങുന്നതെന്നാണ് ഇപ്പോള്‍ ടെക് ലോകത്തെ വാര്‍ത്ത.

ബ്ലൂടൂത്ത് എസ്‌ഐജിയിലൂടെ ലീക്ക് ആയ വിവരങ്ങള്‍ പ്രകാരം 32HA0A00, 43FA0A00 എന്നീ മോഡല്‍ നമ്പറുകളിലെ എല്‍ഇഡി ടി വി വേരിയന്റുകളാണ് 20,000 രൂപയില്‍ താഴെ വിലയില്‍ ഇറങ്ങുക. ഇതില്‍ 32 ഇഞ്ച് 32HA0A00 മോഡല്‍ ടിവി എച്ച് ഡി പാനലും(1366x 768) 43 ഇഞ്ചിന്റെ 43FA0A00 മോഡല്‍ ടിവി ഫുള്‍ എച്ച്ഡിയും(1920x1080) ആയിരിക്കുമെന്നാണ് അനുമാനം.

ബ്ലൂടൂത്ത് V5 സപ്പോര്‍ട്ടോട് കൂടിയതാകും രണ്ട് ടിവികളും എന്നാണ് അറിയുന്നത്. ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ ഹിറ്റ് ആ റിയല്‍ മി ടിവിയോട് കിടപിടിക്കുന്ന ഫീച്ചറുകളാകും അവതരിപ്പിക്കുക എന്നാണ് ടെക് ലോകത്തെ സംസാരം.

റിയല്‍ മി ടിവികള്‍ക്ക് നിലവില്‍ 12,999 രൂപ മുതല്‍ 21,999 രൂപ വരെയാണ് വിലവരുന്നത്. എന്നാല്‍ ഓഫറുകള്‍ വഴി വാങ്ങിയാലും നിലവില്‍ 50000 ത്തില്‍ താഴെയുള്ള ടിവികള്‍ വണ്‍ പ്ലസ് നല്‍കുന്നില്ലെന്ന പോരായ്മയാണ് ഇതോടെ ഇല്ലാതാകുന്നത്. സ്മാര്‍ട്ട് ടിവി രംഗത്ത് പുത്തന്‍ മോഡലുകളുടെ കടന്നു വരവ് മത്സരത്തിനാക്കം കൂട്ടുമെന്നതുറപ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News