ഒപ്പോ റെനോ7 5ജി, റെനോ7 പ്രോ 5ജി അവതരിപ്പിച്ചു; പ്രത്യേകതകളറിയാം
ഒപ്പോ റെനോ7 5ജി 28999 രൂപയ്ക്കും റെനോ7 പ്രോ 5ജി 39999 രൂപയ്ക്കും ലഭ്യമാകും
റെനോ7 5ജി, റെനോ7 പ്രോ 5ജി മോഡലുകള്‍ ഒപ്പോ ഇന്ത്യയില്‍ അവതരിപ്പിച്ചു. നേരത്തെ ചൈനീസ് വിപണിയില്‍ ഇറക്കിയ മോഡലുകളില്‍ നിന്ന് നേരിയ മാറ്റങ്ങളോടെയാണ് ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ചൈനയില്‍ അവതരിപ്പിച്ച റെനോ 7 എസ്ഇ 5ജിയുടെ സമാന മോഡലാണ് ഒപ്പോ റെനോ7 5ജി.
ഒപ്പോ റെനോ 7 5ജി
- രണ്ടു സിമ്മുകള്‍ ഉപയോഗിക്കാവുന്ന 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകതയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്5 ന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 900 ചിപ്പ് കരുത്തു നല്കുന്നു. 8ജിബി റാം, 256 ജിബി മെമ്മറിയും ഫോണ്‍ നല്കുന്നു.
- പ്രൈമറി ക്യമാറ 64 മെഗാപിക്സലിന്റേതാണ്. അതിനൊപ്പം 8 എംപി വൈഡ് ആംഗ്ള്‍ ഷൂട്ടറും 2 എംപി മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
- 5ജി, 4ജി എല്‍ടിഇ, വൈ ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്സി കണക്ടിവിറ്റിയുണ്ട്. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്കോപ്, പെഡോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയവും റെനോ 7 5ജി മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4500 എംഎഎച്ച് ഡുവല്‍ സെല്‍ ബാറ്ററി, 65 വാട്ട്സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ മോഡലിന്റെ സവിശേഷതയാണ്.
ഒപ്പോ റെനോ 7 പ്രോ 5ജി
- ഡുവല്‍ സിം ഉപയോഗിക്കാവുന്ന മോഡലാണിതും. 6.5 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, 90 ഹെര്‍ട്സ് റിഫ്രെഷ് റേറ്റ്, 189 ഹെര്‍ട്സ് ടച്ച് സാംപ്ലിങ്ങ് റേറ്റ് എന്നിവയുണ്ട്. ഗോറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം ഇതിനുമുണ്ട്. ഒക്ടാ കോര്‍ മീഡിയ ടെക് ഡൈമന്‍സിറ്റി 1200 മാക്സ് ചിപ്പ് ഫോണിന് കരുത്താകുന്നു. 12 ജി ബി റാം. 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷിയുണ്ട്.
- 50 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ്766 ക്യാമറയാണ് മറ്റൊരാകര്‍ഷണം. എട്ട് എംപി, രണ്ട് എംപി ക്യാമറകള്‍ കൂടിയുണ്ട്. കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍ കൂടി ഉള്‍പ്പെടുത്തിയത് ക്യാമറയെ മികച്ചതാക്കുന്നു. കൂടാതെ 32 മെഗാപിക്സലിന്റെ ഐഎംഎക്സ്709 മുന്‍ക്യാമറയും ഒപ്പോ റെനോ 7 പ്രോ 5ജിയിലുണ്ട്.
- 5ജി, 4 ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.2 കണക്ടിവിറ്റിയും ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്സി സൗകര്യങ്ങളുമുണ്ട്. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്കോപ്, പെഡോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയവ ഈ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- 4500 എംഎഎച്ച് ഡുവല്‍ സെല്‍ ബാറ്ററിയും 65 വാട്ട്സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ മോഡലിനുമുണ്ട്.
രണ്ടു മോഡലുകളുടെയും ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ക്രീനില്‍ തന്നെയാണ്.
വില
ഒപ്പോ റെനോ 7 5ജിക്ക് 28,999 രൂപയാണ്. 8 ജിബി/256 ജിബി മോഡല്‍ മാത്രമാണ് ഇതില്‍ ലഭ്യമാകുക. ഫെബ്രുവരി 17 ന് വില്‍പ്പനയ്ക്കെത്തും.
ഒപ്പോ റെനോ 7 പ്രോ 5ജി 39,999 രൂപയ്ക്ക് ലഭിക്കും. 12 ജിബി/256 ജിബി മോഡല്‍ ഫെബ്രുവരി എട്ടിന് വിപണിയിലെത്തും.
രണ്ടു മോഡലുകളും സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ ട്രയല്‍സ് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും.