പേടിഎമ്മിൻ്റെ പുതിയ സേവനം, ട്രേഡിംഗ് ഇനി വോയ്‌സ് കമാൻ്റിലൂടെ
ഒരൊറ്റ വോയ്‌സ് കമാൻ്റിലൂടെ ട്രേഡിംഗ് നടത്താന്‍ സാധിക്കുമെന്ന് പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍
രാജ്യത്തെ പ്രമുഖ ഫിന്‍ടെക്ക് പ്ലാറ്റ്‌ഫോമായ പേടിഎം വോയിസ് ട്രേഡിംഗ് സേവനം അവതരിപ്പിച്ചു. ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ, മറ്റ് വിവരങ്ങള്‍ അറിയാനോ വോയിസ് കമാൻ്റിലൂടെ സൗകര്യമൊരുക്കുകയാണ് പേടിഎം. ട്രേഡിംഗിനായുള്ള കമ്പനിയുടെ പേടിഎം മണി എന്ന പ്ലാറ്റ്‌ഫോമിലാണ് വോയിസ് കമാൻ്റ് സേവനം ലഭ്യമാകുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ (എഐ) സഹായത്തോടെ ഒരൊറ്റ വോയിസ് കമാൻ്റിലൂടെ ട്രേഡിംഗ് നടത്താന്‍ സാധിക്കും. സാധാരണ ട്രേഡിംഗിനായി എടുക്കുന്ന 5-6 ഘട്ടങ്ങള്‍ വോയിസ് കമാൻ്റിലൂടെ ഒഴിവാക്കാമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ അറിയിച്ചു. നിലവില്‍ വോയിസ് ട്രേഡിംഗ് സേവനം ബീറ്റ വേര്‍ഷനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉടനെ തന്നെ സേവനം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.