ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന യൂട്യൂബ് താരം 8 വയസ്സുള്ള റയാന്‍

Update: 2019-12-19 09:56 GMT

ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന യൂട്യൂബ് താരങ്ങളുടെ ഫോബ്സ് മാഗസിന്‍ പട്ടികയില്‍ റിയാന്‍ വേള്‍ഡിലെ (മുമ്പ് റയാന്‍ ടോയ്സ് റിവ്യൂ) 8 വയസ്സുള്ള റയാന്‍ കാജി ഒന്നാമതു തന്നെ. കളിപ്പാട്ടങ്ങള്‍ അവലോകനം ചെയ്ത് മാതാപിതാക്കളുടെ സഹായത്തോടെ വന്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തു കഴിഞ്ഞു ഈ അമേരിക്കന്‍ ബാലന്‍.

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള പ്രീ ടാക്‌സ് കണക്കുകള്‍ അടിസ്ഥാനമാക്കി കാജി 26 മില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്ന് ഫോര്‍ബ്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷം കാജി നേടിയ 22 മില്യണ്‍ ഡോളറില്‍ നിന്ന് ഇത് ഒരു കുതിച്ചുചാട്ടമാണ്. കാജി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് ഡ്യൂഡ് പെര്‍ഫെക്റ്റ് ഗ്രൂപ്പാണ് - 20 മില്യണ്‍ ഡോളര്‍.

2015 ലാണ് കാജി ടോയ്സ് റിവ്യൂ വീഡിയോകള്‍ ഹോസ്റ്റുചെയ്യാന്‍ തുടങ്ങിയത്.കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോകള്‍. കാജിയുടെ യഥാര്‍ഥ പേര് റയാന്‍ ഗോണ്‍ എന്നാണ്. റയാന്‍സ് വേള്‍ഡ് എന്നാണ് യുട്യൂബ് ചാനലിന്റെ ഇപ്പോഴത്തെ പേര്. 2015ല്‍ റയാന്റെ രക്ഷാകര്‍ത്താക്കളാണ് ചാനല്‍ തുടങ്ങിയത്. മൂന്നു വര്‍ഷംകൊണ്ട് ചാനലിന് 2.29 കോടി സബ്സ്‌ക്രൈബേഴ്സുണ്ടായി.

ഓരോ വീഡിയോയും 100 കോടിയിലധികം തവണയാണ് പ്ലേ ചെയ്യപ്പെട്ടത്. മൊത്തം ഇതുവരെ 3,500 കോടി പേര്‍ കണ്ടതായാണ് കണക്ക്. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള വീഡിയോകള്‍ക്കു പുറമെ, വിദ്യാഭ്യാസമേഖലയിലുള്ള വീഡിയോകളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയതോടെ ചാനലിന് കൂടുതല്‍ കാഴ്ചക്കാരുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News