ബജറ്റില്‍ ഒതുങ്ങുന്ന 5G ഫോണ്‍ നോക്കുന്നവര്‍ക്ക്; Realme 9i

മീഡിയടെക്കിന്റെ ഡിമന്‍സിറ്റി 810 5G SoC പ്രൊസസറാണ് ഫോണിന് നല്‍കിയിരിക്കുന്നത്

Update: 2022-08-18 09:54 GMT

Photo : Realme / Facebook

റിയല്‍മിയുടെ ഏറ്റവും പുതിയ മോഡല്‍ Realme 9i 5G ഇന്ത്യന്‍ വിപണിയിലെത്തി. രണ്ട് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്‌റ്റോറേജ് മോഡലിന് 14,999 രൂപയാണ് വില. 16,999 രൂപയ്ക്ക് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വില. ഓഗസ്റ്റ് 24 മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

Realme 9i 5G സവിശേഷതകള്‍

6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 90 Hz ആണ് റിഫ്രഷ് റേറ്റ്. മീഡിയടെക്കിന്റെ ഡിമന്‍സിറ്റി 810 5G SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 50 എംപിയുടെ പ്രധാന ക്യാമറ, പ്രോട്രെയ്റ്റ് ഷൂട്ടര്‍, മാക്രോ ലെന്‍സ് എന്നിവ അടങ്ങുന്ന ട്രിപിള്‍ ക്യമാറ സെറ്റപ്പ് ആണ് മോഡലില്‍ റിയല്‍മി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. എക്‌സ്റ്റേണല്‍ SD Card ഉപയോഗിച്ച് മെമ്മറി ഒരു ടിബി വരെ ഉയര്‍ത്താം. 18 വാട്ടിന്റെ ക്വിക്ക് ചാര്‍ജ് ടെക്‌നോളജി പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. 187 ഗ്രാമാണ് റിയല്‍മി 9ഐ 5ജിയുടെ ഭാരം.

Tags:    

Similar News