റിയല്‍മി ജിടി നിയോ 2 ഇന്നുമുതല്‍ , വിലയും സവിശേഷതയും അറിയാം
രണ്ടു വേരിയന്റുകളിലെത്തുന്ന ഈ 5ജി ഫോണിൻ്റെ റാം വിര്‍ച്വല്‍ മെമ്മറി ഉപയോഗിച്ച് ഫോണിൻ്റെ റാം 7 ജിബി വരെ വര്‍ധിപ്പിക്കാം
പ്രമുഖ ചൈനീസ് സ്മാര്ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മിയുടെ ഏറ്റവും പുതിയ മോഡല്‍ Realme GT neo 2 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഫ്ലിപ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് ഉച്ചമുതലും മറ്റുളളവര്‍ക്ക് ഇന്ന് അർധരാത്രി 12 മണിമുതലും ഫോണ്‍ വാങ്ങാം. രണ്ടു വേരിയന്റുകളിലെത്തുന്ന ഈ 5ജി ഫോണിൻ്റെ 8 ജിബി+128ജിബി മോഡലിന് 31,999 രൂപയാണ് വില. 12 ജിബി 256 ജിബി മോഡല്‍ 35999 രൂപയ്ക്കും ലഭിക്കും. റിയല്‍മി ഇന്ത്യ വെബ്‌സൈറ്റിലൂടെയും ഇന്ന് അര്‍ധരാത്രി മുതല്‍ ഫോണ്‍ ലഭിക്കും.
Realme GT neo2 സവിശേഷതകള്‍
- സാംസങ്ങിൻ്റെ ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് എല്‍ഇഡി ഡിസ്‌പ്ലെയാണ് റിയല്‍മി ജിടി നിയോ 2വിന്. 6.62 ഇഞ്ചിൻ്റെതാണ് ഡിസ്‌പ്ലെ. 120 Hz റിഫ്രഷ് റേറ്റുള്ള ഫോണിൻ്റെ പരമാവധി ബ്രൈറ്റ്‌നെസ് 1300 nits ആണ്.
- ക്വാല്‍കോമിൻ്റെ സ്‌നാപ്ഡ്രാഗണ്‍ 870 SoC പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. വിര്‍ച്വല്‍ മെമ്മറി (ഡൈനാമിക് റാം) ഉപയോഗിച്ച് ഫോണിൻ്റെ റാം 7 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഫോണിൻ്റെ ഇൻ്റെണല്‍ മെമ്മറി ഉപയോഗിച്ച് റാം വര്‍ധിപ്പിക്കുന്ന രീതിയാണിത്. എക്‌സ്റ്റേണ്‍ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിൻ്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാം.
- 68 എംപിയുടെ പ്രധാന സെന്‍സറോട് കൂടിയ ട്രിപിള്‍ ക്യാമറ സെറ്റപ്പാണ് റിയല്‍മി Realme GT neo2വിന്. 20 എംപിയുടെ മാക്രോ ഷൂട്ടര്‍, 8 എംപിയുടെ അള്‍ട്രാവൈഡ് ആംഗില്‍ ലെന്‍സ് എന്നിവയാണ് ക്യാമറയുടെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 65 വാട്ടിൻ്റെ സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ്ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000mAh ബാറ്ററിയാണ് റിയല്‍മി ഫോണിന് നല്‍കിയിരിക്കുന്നത്.