റിയല്‍മി നാര്‍സോ 50 5G സീരീസ് ഇന്ത്യയില്‍ എത്തി, ടെക്ക്‌ലൈഫ് വാച്ചും വിപണിയില്‍

15,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്

Update:2022-05-18 17:30 IST

റിയല്‍മി നാര്‍സോ 50 Pro 5G, നാര്‍സോ 50 5G എന്നീ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കൂടാതെ റിയല്‍മി ടെക്ക്‌ലൈഫിന്റെ സ്മാര്‍ട്ട് വാച്ച് SZ100ഉം ഇന്ത്യന്‍ വിപണിയിലെത്തി. 2,499 രൂപയാണ് സ്മാര്‍ട്ട് വാച്ചിന്റെ വില. മെയ് 22 മുതല്‍ ആമസോണ്‍, റിയല്‍മി.കോം എന്നിവ വഴിയാണ് വില്‍പ്പന

Realme Narzo 50 Pro 5G സവിശേഷതകള്‍

  • 6ജിബി റാമും 128 ജിബി മെമ്മറിയുമുള്ള നാര്‍സോ 50 പ്രൊ 5Gക്ക് 21,999 രൂപയാണ് വില. 8 ജിബി + 128 ജിബി മോഡല്‍ 23,999 രൂപയ്ക്ക് ലഭിക്കും. മെയ് 26 മുതല്‍ ആണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്.
  • 6.4 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 90 Hz ആണ് റിഫ്രഷ് റേറ്റ്. മീഡിയടെക്കിന്റെ ഡൈമണ്‍സിറ്റി 920 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
  • 48 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടര്‍, മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  


Realme Narzo 50 5G സവിശേഷതകള്‍

  • മൂന്ന് വേരിയന്റുകളിലെത്തുന്ന നാര്‍സോ 50 5ജിയുടെ 4 ജിബി + 64 ജിബി വേര്‍ഷന് 15,999 രൂപയാണ് വില. 4 ജിബി+ 128 ജിബി 16,999 രൂപയ്ക്കും ടോപ്- എന്‍ഡ് വേര്‍ഷനായ 6 ജിബി+ 128 ജിബിക്ക് 17,999 രൂപയ്ക്കും ലഭിക്കും.
  • 6.6 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലെയാണ് നാര്‍സോ 50 5ജിക്ക് നല്‍കിയിരിക്കുന്നത്. 90 ഹെര്‍ഡ്‌സ് ആണ് റിഫ്രഷ് റേറ്റ്. മീഡിയടെക്ക് ഡൈമണ്‍സിറ്റി 810 soc പ്രസസറാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 48 എംപിയുടെ പ്രധാന ക്യാമറയും മോണോക്രോം സെന്‍സറും അടങ്ങിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്.
  • 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ചിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന ബാറ്ററി തന്നെയാണ് നാര്‍സോ 50 5ജിക്കും നല്‍കിയിരിക്കുന്നത്.
Tags:    

Similar News