റിയല്‍മിയുടെ ആദ്യ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു, ആകര്‍ഷകമായ വിലയില്‍

Update: 2020-05-26 12:56 GMT

അങ്ങനെ റിയല്‍മിയും രാജ്യത്തെ സ്മാര്‍ട്ട് ടെലിവിഷന്‍ വിപണിയിലേക്ക് പ്രവേശിച്ചു. 12,999 രൂപയില്‍ തുടങ്ങുന്ന സ്മാര്‍ട്ട് ടെലിവിഷനുകളാണ് റിയല്‍മി അവതരിപ്പിച്ചിരിക്കുന്നത്. ഇവ ഈ രംഗത്ത് മുന്‍നിരയിലും വിലയില്‍ ഇതേ തലത്തിലും നില്‍ക്കുന്ന ഷവോമി മിയുടെ സ്മാര്‍ട്ട് ടെലിവിഷനുകളുമായി മല്‍സരിക്കും.

റിയല്‍മി സ്മാര്‍ട്ട് ടിവി 32, 43 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തിലാണ് വരുന്നത്. മീഡിയാടെക് 64 ബിറ്റ് ക്വാഡ്‌കോര്‍ പ്രോസസറും ഡോള്‍ബി ഓഡിയോ സെര്‍ട്ടിഫൈഡ് 24 വാട്ട് ക്വാഡ് സ്റ്റീരിയോ സ്പീക്കറുകളുമായി വരുന്ന 34 ഇഞ്ച് ടിവിയുടെ വില 12,999 രൂപയും 43 ഇഞ്ച് ടിവിയുടെ വില 21,999 രൂപയുമാണ്.

ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സംവിധാനത്തിലാണ് ഇരുമോഡലുകളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ആവശ്യമായ ആപ്പുകളും ഗെയ്മുകളും ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ് പോലുള്ള ജനപ്രിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകള്‍ ഇതില്‍ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും.

വൈഫൈ, ഇന്‍ഫ്രാറെഡ്, ബ്ലൂടൂത്ത് 5.0 തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. രണ്ട് മോഡലുകളും ജൂണ്‍ രണ്ട് മുതല്‍ റിയല്‍മി.കോമിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാകും.

റിയല്‍മി വാച്ച്

റിയല്‍മി തങ്ങളുടെ സ്മാര്‍ട്ട് വാച്ചും ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 3999 രൂപയാണ് ഇതിന്റെ വില. 1.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയോട് കൂടിയ ഇതിന് നിരവധി സവിശേഷതകളുണ്ട്. ഹൃദയമിടിപ്പ് അളക്കാനാകുന്ന ഈ സ്മാര്‍ട്ട് വാച്ച് 14 സ്‌പോര്‍ട്ട് മോഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു. കോള്‍, എസ്.എം.എസ് നോട്ടിഫിക്കേഷനുകളുണ്ട്. 20 ദിവസം വരെ ബാറ്ററി പവര്‍ നില്‍ക്കുമെന്ന് കമ്പനി പറയുന്നു. ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിംഗ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഏഴ് ദിവസം വരെയായിരിക്കും.

റിയല്‍മി ബഡ്‌സ് എയര്‍ നിയോ

കമ്പനി റിയല്‍മി ബഡ്‌സ് എയര്‍ നിയോയും വിപണിയില്‍ അവതരിപ്പിച്ചു. 2999 രൂപയാണ് ഇതിന്റെ വില. മൂന്ന് മണിക്കൂറാണ് ഇതിന്റെ ബാറ്ററി ലൈഫ്. ചാര്‍ജിംഗ് കെയ്‌സ് ഉണ്ടെങ്കില്‍ 17 മണിക്കൂര്‍ വരെ ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവിടങ്ങളില്‍ റിയല്‍മി ബഡ്‌സ് എയര്‍ നിയോ ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News