മൊബൈല്‍ ആപ്പിലൂടെ തറ തുടയ്ക്കാം, റിയല്‍മിയുടെ റോബോ വാക്വം- മോപ്പ്
ഗൂഗിള്‍ അസിസ്റ്റന്റ് , ആമസോണ്‍ അലക്‌സ വോയിസ് കണ്‍ട്രോള്‍ സപ്പോര്‍ട്ടും ഈ റോബോ ക്ലീനറിന് ഉണ്ട്. റോബോട്ട് വാക്വം മോപ്പ് കൂടാതെ കോര്‍ഡ്‌ലെസ് ഹാന്‍ഡ് ഹെല്‍ഡ് വാക്വം ക്ലീനര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും കമ്പനി അവതരിപ്പിച്ചു. .
റിയല്‍മിയുടെ കീഴിലുള്ള റിയല്‍മി ടെക്ക്‌ലൈഫ് റോബോട്ട് വാക്വം- മോപ്പ് ഇന്ത്യയിന്‍ വിപണിയില്‍ എത്തിച്ചു. രാജ്യത്തെ വളരുന്ന ഹോം ടെക്‌നോളജി രംഗത്ത് ശക്തമായ സാന്നിധ്യമാവുകയാണ് റിയല്‍മിയുടെ ലക്ഷ്യം. റോബോട്ട് വാക്വം മോപ്പ് കൂടാതെ വാക്വം ക്ലീനര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും കമ്പനി അവതരിപ്പിച്ചു.
മൂന്ന് ഉത്പന്നങ്ങളും ഓക്ടോബര്‍ 3 മുതല്‍ റിയല്‍മി സ്‌റ്റോറിലും, ഫ്്‌ലിപ്കാര്‍ട്ടിലും ലഭ്യമാകും. സമാന ഉത്പന്നങ്ങള്‍ നേരത്തെ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ഷവോമി ആയിരിക്കും ഈ വിഭാഗത്തിലെ റിയല്‍മിയുടെ മുഖ്യ എതിരാളി.
realme Techlife Robot Vacuum-Mop Cleaner വിലയും സവിശേഷതകളും
വാക്വം ക്ലീനറായും മോപ്പായും ഉപയോഗിക്കാവുന്ന രീതിയിലാണ് റിയല്‍മി റോബോട്ട് വാക്വം-മോപ്പ് വികസിപ്പിച്ചിരിക്കുന്നത്. റിമോട്ടിലൂടെയും റിയല്‍മി ലിങ്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ വോയിസ് കണ്‍ട്രോള്‍ സപ്പോര്‍ട്ടും ഈ റോബോ ക്ലീനറിന് ഉണ്ട്. അതുകൊണ്ട് വേണ്ട നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കാനും സാധിക്കും. 3000pa suction power ആണ് ക്ലീനറിന്. 52,00 എംഎഎച്ചിന്റേതാണ് ബാറ്ററി. 24,999 രൂപയുള്ള ഈ റോബോട്ട് വാക്വം-മോപ്പ് ഉത്സവ സീസണ്‍ പ്രമാണിച്ച് 19999 രൂപയ്ക്ക് വാങ്ങാനാവും.
എയര്‍ പ്യൂരിഫയറും ഹാന്‍ഡ്‌ഹെല്‍ഡ് വാക്വം ക്ലീനറും
റിയല്‍മിയുടെ ഹാന്‍ഡ് ഹെല്‍ഡ് വാക്വം ക്വീനറിനും എയര്‍ പ്യൂരിഫയറിനും് 7,999 രൂപയാണ് വില. എന്നാല്‍ ബിഗ ബില്യണ്‍ ഡെയ്‌സിന്റെ ഭാഗമായി 6999 രൂപയക്ക് ലഭിക്കും. hepa ഫില്‍റ്ററുമായി എത്തുന്ന ഈ കോര്‍ഡ്‌ലെസ് വാക്വം ക്ലീനറിന് നോര്‍മല്‍, മാക്‌സിമം എന്നിങ്ങനെ രണ്ട് മോഡുകളാണ് ഉള്ളത്. 2200 എംഎഎച്ചിന്റേതാണ് ബാറ്ററി. മണിക്കൂറില്‍ 330 ക്യുബിക് മീറ്റര്‍ വായു ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റിയല്‍മിയുടെ എയര്‍ പ്യൂരിഫയര്‍.