ലോകത്തിലെ ഏറ്റവും വേഗതയേറിയ പവര്‍ബാങ്ക്! പുതിയ പ്രഖ്യാപനവുമായി റിയല്‍ മി

പുതുപുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് സാങ്കേതികവിദ്യ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (MWC) അവതരിപ്പിക്കും

Update:2022-02-21 18:03 IST

ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പോലെ തന്നെ ഡിമാന്‍ഡ് ആണ് മൊബൈല്‍ ചാര്‍ജിംഗ് പവര്‍ ബാങ്കുകള്‍ക്കും(Power Bank). മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ട് ഏറെ നേരം അക്ഷമരായി നോക്കി നില്‍ക്കുന്ന കാലത്തിന് വിരാമമിട്ടത് പവര്‍ബാങ്കുകളാണ്.

സ്മാർട്ട് ഫോൺ നിർമാതാക്കളായ റെഡ്മി, റിയൽ മി പവർ ബാങ്കുകള്‍ക്ക് വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്. മറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കളുമായി വിപണി മത്സരവും ഇവർക്ക്  തന്നെ. 

മൊബൈലിനൊപ്പം കൊണ്ടുനടക്കാവുന്ന മിനി ചാര്‍ജ് പ്ലഗ്ഗുകളായ ഇവയുടെ സ്പീഡ് (Speed)സംബന്ധിച്ചും കപ്പാസിറ്റി (mAh) സംബന്ധിച്ചും വിപണിയില്‍ വന്‍ മത്സരമാണ്. ഇപ്പോളിതാ ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് (SmartPhoneCharging)സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നാണ് റിയൽമിയുടെ (Realme)പ്രഖ്യാപനം. 
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് (MWC) 2022ല്‍ അനാവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റിയല്‍മി (Realme). ഇതിനകം 125 W ഫാസ്റ്റ് ചാര്‍ജര്‍ (FastCharger)വിപണിയില്‍ ലഭ്യമായതിനാല്‍ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ആകുന്ന ഒരു പുതിയ ഫാസ്റ്റ് ചാര്‍ജര്‍ ആകും റിയല്‍മി അവതരിപ്പിക്കുക.
അതിനുപുറമെ, MWC 2022 ല്‍ യൂറോപ്യന്‍ വിപണികളില്‍ Snapdragon 8 Gen 1 പവേര്‍ഡ് സ്മാര്‍ട്ട്ഫോണായ Realme GT 2 Pro ലോഞ്ച് ചെയ്യുന്നതും Realme പ്രഖ്യാപിച്ചിട്ടുണ്ട്.


Tags:    

Similar News