റിയല്‍മി എക്‌സ് 2 പ്രോ, നാളെ വരുന്നു

Update: 2019-11-19 08:09 GMT

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. റിയല്‍മിയുടെ പുതിയ എക്‌സ്2 പ്രോ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. അഞ്ച് കാമറകളാണ് ഇതിനുള്ളത്. 

സ്‌നാപ്പ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറോടെയാണ് റിയല്‍മിയുടെ ഈ താരം എത്തുന്നത്. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്റെ വില്‍പ്പന നേരത്തെ തന്നെ ചൈനയില്‍ ആരംഭിച്ചതാണ്. ഇതേ പതിപ്പുതന്നെയാണ് ഇന്ത്യയിലുമെത്തുന്നത്. 

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോള്‍ഡ് ഫ്‌ളുയിഡ് ഡിസ്‌പ്ലേയണ് ഇതിന്റേത്. അഞ്ച് കാമറകളുള്ളതില്‍ നാലെണ്ണം പിന്‍കാമറയും ഒരെണ്ണം സെല്‍ഫി കാമറയുമാണ്. ഇതില്‍ പ്രാഥമിക കാമറ സെന്‍സര്‍ 64 മെഗാപിക്‌സല്‍ ശേഷിയുള്ളതാണ്. സവിശേഷതകള്‍ ഇനിയും തീരുന്നില്ല. 35 മിനിറ്റുകൊണ്ട് മുഴുവനായി ചാര്‍ജ് ചെയ്യാം. 4000 എംഎഎച്ച് ബാറ്ററിയാണ് ഇതിന്റേത്. 

അടിസ്ഥാന മോഡലിന്റെ സ്‌റ്റോറേജ് ആറ് ജിബി റാമും 64 ജിബി സ്‌റ്റോറേജുമാണ്. ഇതിന്റെ ഏകദേശവില 27000 രൂപയോളമാണ്. കൂടിയ മോഡലിന് 33,000 രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്. സവിശേഷതകള്‍ വെച്ച് വിലയിരുത്തിയാല്‍ റിയല്‍മി എക്‌സ്2 പ്രോ വിലയ്‌ക്കൊത്ത മൂല്യം തരുന്ന സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ്. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News