64 മെഗാപിക്‌സല്‍ ക്യാമറയുമായി റിയല്‍മി എക്സ്ടി ദീപാവലിക്ക്

Update: 2019-08-28 11:49 GMT

ലോകത്തിലെ ആദ്യത്തെ 64 മെഗാപിക്‌സല്‍ ക്യാമറ ഫോണായ റിയല്‍മി എക്സ്ടിയുടെ വിവരങ്ങള്‍ അനാവരണം ചെയ്തു. മിഡ് റേഞ്ച് സെഗ്മെന്റില്‍ വരുന്ന 64 മെഗാപിക്‌സല്‍ ക്യാമറയുള്ള മൂന്നിനം റിയല്‍മി എക്‌സ് ടി ഫോണുകള്‍ ദീപാവലിക്ക് മുമ്പ് ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

'3 ഡി ഗ്ലാസ് ഹൈപ്പര്‍ബോള കര്‍വ് ബാക്ക് ഡിസൈന്‍' ആയിരിക്കും പുതിയ ഫോണിന്റെ ഒരു സവിശേഷത. പിന്‍ ക്യാമറകള്‍ മുകളില്‍ ഇടത് കോണില്‍ സ്ഥാപിച്ചിരിക്കുന്നു. 64 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയ്ക്കായി  സാംസങ്ങിന്റെ ജിഡബ്ല്യു 1 ഇമേജ് സെന്‍സര്‍ ആണു റിയല്‍മി ഉപയോഗിക്കുന്നത്. തെളിഞ്ഞ ലോ ലൈറ്റ് ഫോട്ടോകളും മികച്ച നിലവാരവും പകല്‍ ക്രമീകരണങ്ങളില്‍ സെന്‍സര്‍ വാഗ്ദാനം ചെയ്യുന്നു.

92.1 % സ്‌ക്രീന്‍-ടു-ബോഡി അനുപാതമുള്ള ഡ്യുഡ്രോപ്പ് നോച്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് പുതിയ ഫോണിന്റേത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും  സവിശേഷതയാണ്. വിപണിയിലെ ഏറ്റവും വേഗതയേറിയ അണ്‍ലോക്ക് ഇതില്‍ റിയല്‍മെ വാഗ്ദാനം ചെയ്യുന്നു. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 712 പ്രോസസര്‍ ആണ് പ്രവര്‍ത്തനകേന്ദ്രം.

റിയല്‍മിയുമായി മല്‍സര രംഗത്തുള്ള ഷവോമിയുടെ 64 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍ റെഡ്മി നോട്ട് 8 പ്രോ ഇന്ന്് ചൈനയില്‍ അവതരിപ്പിക്കും. റിയല്‍മെ എക്‌സ് ടി പോലെ റെഡ്മി നോട്ട് 8 പ്രോയുടെ 64 മെഗാപിക്‌സല്‍ ക്യാമറയും സാംസങ്ങിന്റെ ഇമേജ് സെന്‍സറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മീഡിയടെക്കിന്റെ ഹെലിയോ ജി 90 ടി പ്രോസസര്‍, 4,500 എംഎഎച്ച് ബാറ്ററി, ഗെയിമിംഗിനായി ഫീച്ചര്‍ ലിക്വിഡ് കൂളിംഗ് എന്നിവയാണ് മറ്റു സവിശേഷതകള്‍.   റെഡ്മി നോട്ട് 8 പ്രോ ഇന്ത്യയിലേക്ക് ഷവോമി എന്ന് കൊണ്ടുവരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

Similar News