റെഡ്മി കെ30, മി നോട്ട് 10 ഷവോമിയുടെ താരനിര ഡിസംബറില്‍ എത്തുന്നു

Update: 2019-11-29 11:33 GMT

2019 അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കേ റെഡ്മി തങ്ങളുടെ ആവനാഴിയിലെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളില്‍ ചിലത് അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു. ഡിസംബറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഷവോമിയുടെ ഉല്‍പ്പന്നങ്ങള്‍:

റെഡ്മി കെ30

റെഡ്മി കെ20യുടെ പിന്‍ഗാമയാണ് റെഡ്മി കെ30. ഇത് ഡിസംബര്‍ 10ന് ആയിരിക്കും കമ്പനി അവതരിപ്പിക്കുന്നത്. സ്‌നാപ്പ്ഡ്രാഗണ്‍ 730 ജി ചിപ്പ് ആണ് ഇതിന്റേത്. ആറ് ജിബി റാം, 64 ജിബി സ്‌റ്റോറേജ് ഉണ്ടാകും. 27 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 4500 എംഎഎച്ച് ബാറ്ററി മറ്റൊരു സവിശേഷതയാണ്. 64 മെഗാപിക്‌സലാണ് പ്രധാന കാമറ. 13 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ കാമറ, എട്ട് മെഗാപിക്‌സല്‍ ഡെപ്ത്ത് കാമറ, 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറ എന്നിവയുമുണ്ട്. 20,000 രൂപയാണ് ഈ മോഡലിന്റെ വില പ്രതീക്ഷിക്കുന്നത്.

Mi നോട്ട് 10

ചൈനയില്‍ കഴിഞ്ഞ മാസമാണ് ഈ മോഡല്‍ എത്തിയത്. ഇപ്പോള്‍ ഇത് ഇന്ത്യയിലേക്കും അവതരിപ്പിക്കുന്നു. വണ്‍പ്ലസ് 7റ്റി, അസ്യൂസ് 6ഇസഡ് തുടങ്ങിയവയുമായി ഇത് വിപണിയില്‍ മല്‍സരിക്കും. 108 മെഗാപിക്‌സലാണ് ഇതിന്റെ പ്രധാന കാമറ. 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറ, 2X ഒപ്റ്റിക്കല്‍ സൂം, രണ്ട് മെഗാപിക്‌സല്‍ മാക്രോ കാമറ എന്നിവ അടങ്ങിയിട്ടുണ്ട്. സ്‌നാപ്പ്ഡ്രാഗണ്‍ 730 ജി ആണ് പ്രോസസര്‍. ആറ് ജിബി റാമും 128 ജിബിയും ആണ് സ്‌റ്റോറേജ്.

Mi വാച്ച്

ഗൂഗിളിന്റെ വെയര്‍ ഒഎസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന ഒരു കിടിലന്‍ സ്മാര്‍ട്ട് വാച്ചാണിത്. ആപ്പിള്‍ വാച്ച് സീരീസ് 5മായി സവിശേഷതകളില്‍ മല്‍സരിക്കുമെങ്കിലും ഇതിന് വില കുറവാണ്. 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടെ വരുന്ന ഇതിന് വണ്‍ ജിബി റാം, എട്ട് ജിബി സ്റ്റോറേജ് എന്നിവയുണ്ട്. നടക്കുന്ന ചുവടുകള്‍, കാലറി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ്, സ്ലീപ്പ് ട്രാക്കര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ചൈനയില്‍ ഇതിന്റെ വില ആരംഭിക്കുന്നത് 13,000 രൂപയാണ്.

Mi റ്റിവി 5 സീരീസ്

റ്റിവി 4 സീരീസിനുശേഷം ഇറക്കുന്ന റ്റിവി 5 സീരീസില്‍ സാധാരണ മോഡലുകളും പ്രോ മോഡലുകളുമുണ്ടാകും. പ്രോ മോഡലുകള്‍ 55 ഇഞ്ച്, 56 ഇഞ്ച്, 75 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തിലാണ് വരുന്നത്. ആന്‍ഡ്രോയ്ഡ് 9 പൈ സോഫ്റ്റ് വെയറലായിരിക്കും ഇവയുടെ ഇന്ത്യന്‍ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News