'റെഡ്മി നോട്ട് 9 പ്രോ മാക്‌സി'ന്റെ അടുത്ത വില്‍പ്പന ജൂണ്‍ 24ന്; വിലയും പ്രത്യേകതകളും അറിയാം

Update: 2020-06-21 08:49 GMT

റെഡ്മി ആരാധകരുടെ ഇഷ്ട സ്മാര്‍ട്‌ഫോണായ റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ അടുത്ത വില്‍പ്പന ജൂണ്‍ 24ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ എംഐ ഡോട്ട് കോം കൂടാതെ ആമസോണിലും ഡിവൈസ് ലഭ്യമാകും. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകളുള്ള ഡിവൈസ് എന്ന് വിശേഷിപ്പിക്കാവുന്ന സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സ്. സവിശേഷതകളും വിലയും അറിയാം.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി പ്രോസസര്‍ കരുത്തു പകരുന്ന ഫോണാണിത്. മിഡ് റേഞ്ച് ചിപ്സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസില്‍ 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്‌കിനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 6.67 ഇഞ്ച് ഡോട്ട് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇത് 1080 x 2400 പിക്സല്‍ എഫ്എച്ച്ഡി + റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്നു. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമുണ്ട്.

32 എംപി സെല്‍ഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോള്‍ നല്‍കിയിട്ടുണ്ട്. പിന്നില്‍ നല്‍കിയിട്ടുള്ളത് ക്വാഡ്-റിയര്‍ ക്യാമറ സെറ്റപ്പാണ്. ഇതില്‍ 64 എംപി പ്രൈമറി സെന്‍സറിനൊപ്പം ആംഗിള്‍ ഷോട്ടുകള്‍ക്കായി 8 എംപി സെന്‍സറും നല്‍കിയിട്ടുണ്ട്. എംപി മാക്രോ സെന്‍സറും 2 എംപി ഡെപ്ത് സെന്‍സറുമാണ് ക്യാമറ സെറ്റപ്പിന്റെ മറ്റ് പ്രത്യേകതകള്‍.

33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,020 mAh ബാറ്ററിയാണിതിന്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട് ഫോണില്‍. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്‌ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച ചോയ്‌സാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍.
എങ്കിലും നോട്ട് 9 പ്രോ മാക്‌സിന്റെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.

6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയില്‍ ഇപ്പോള്‍ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോള്‍ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവര്‍ധനവ് ഇല്ല. 19,999 രൂപയാണ് ഈ മോഡലിന്റെ വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News