ജിയോ ജിഗാ ഫൈബര്‍ രജിസ്ട്രേഷന്‍ നാളെ തുടങ്ങും, എങ്ങനെ ബുക്ക് ചെയ്യാം?

Update: 2018-08-14 09:56 GMT

റിലയന്‍സിന്റെ ഏറ്റവും പുതിയ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായായ ജിയോ ജിഗാ ഫൈബര്‍ സേവനം നേടാന്‍ താല്പര്യമുള്ളവര്‍ക്കായി ഓഗസ്റ്റ് 15 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

മൈ ജിയോ ആപ്പിലൂടെയോ Jio.com എന്ന വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും.

[embed]https://www.youtube.com/watch?v=wTvF1QbJo34[/embed]

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദ്യം ബുക്ക് ചെയ്തവര്‍ക്കായി മുന്‍ഗണനാ ക്രമത്തില്‍ സേവനം എത്തിക്കും. എന്നാല്‍ ഉപഭോക്താക്കളുടെ താമസ സ്ഥലത്തിനനുസരിച്ച് സേവനം ലഭ്യമായിത്തുടങ്ങുന്ന സമയത്തില്‍ വ്യത്യാസമുണ്ടാകും.

വിലയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 500 മുതലുള്ള പ്ലാനുകള്‍ കമ്പനി അവതരിപ്പിക്കും. അങ്ങെനെയെങ്കില്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് സേവങ്ങളുടെ നിരക്കിനേക്കാള്‍ 50 ശതമാനം കുറവായിരിക്കും റിലയന്‍സ് ഈടാക്കുന്നത്.

എന്താണ് ജിയോ ജിഗാ ഫൈബര്‍?

  • ഒരു ഫൈബര്‍-ടു-ഹോം വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവനമാണ് ജിയോ ജിഗാ-ഫൈബര്‍. വീടുകള്‍, വ്യാപരികള്‍, എസ്എംഇകള്‍, വലിയ കോര്‍പറേറ്റുകള്‍ എന്നിവര്‍ക്ക് ഫൈബര്‍ മുഖേനയുള്ള അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്കാന്‍ പോന്നതാണ് ജിയോ ജിഗാ-ഫൈബര്‍.
  • ജിയോ ഫൈബര്‍ കണക്റ്റിവിറ്റി ഉണ്ടെങ്കില്‍ വലിയ സ്‌ക്രീനുള്ള ടീവികളില്‍ ദൃശ്യങ്ങള്‍ അള്‍ട്രാ-എച്ച്ഡിയില്‍ കാണാം. രണ്ടിലധികള്‍ പേരുമായി വീഡിയോ കോണ്‍ഫെറെന്‍സിങ്, വോയിസ് അസിറ്റന്റ് സേവനങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിംഗ്, ഡിജിറ്റല്‍ ഷോപ്പിംഗ് എന്നിവ ഏറ്റവും വേഗത്തില്‍ വ്യക്തതയോടും കൂടി വീട്ടിലിരുന്നു തന്നെ ലഭ്യമാകും.
  • വലിയ കോര്‍പറേറ്റുകളുമായി മത്സരിക്കാന്‍ ചെറുകിട ബിസിനസുകാര്‍ക്ക് (എസ്എംഇ) ഈ സേവനം ഉപകാരപ്പെടും. വന്‍ കമ്പനികള്‍ക്കാകട്ടെ ഇത് ലോകോത്തര ബിസിനസുകളോട് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ സഹായിക്കും. ജിയോ ജിഗാ-ഫൈബര്‍ വരുന്നതോടെ പുതിയ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാനാകും എന്നതുകൊണ്ടാണിത്.
  • എംബിപിഎസിന്റെ കാലം കഴിഞ്ഞു ഇനി ജിബിപിഎസിന്റെ കാലമാണെന്നാണ് ജിയോ ഫൈബര്‍ അവതരിപ്പിച്ചു കൊണ്ട് ഇഷ അംബാനി പറഞ്ഞത്. ഐഒടി പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നാണ് ആകാശ് അംബാനി അഭിപ്രായപ്പെട്ടത്.

Similar News