ജിയോ 1299 പദ്ധതിയുടെ കാലയളവ് ചുരുക്കി

Update: 2020-02-25 11:46 GMT

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 1299 രൂപ വാര്‍ഷിക പദ്ധതിയുടെ സാധുതാ കാലയളവ് 365 ദിവസത്തില്‍ നിന്ന് 336 ദിവസമായി കുറച്ചു. ടെലികോം ഓപ്പറേറ്റര്‍മാരെല്ലാം പ്രീപെയിഡ് പ്ലാനുകളുടെ നിരക്കുയര്‍ത്തുന്നതിന്റെ ചുവടുപിടിച്ചാണ് ജിയോയുടെ ജനകീയ പ്ലാനും പരിഷ്‌കരിക്കപ്പെട്ടത്.

നേരത്തെ ലഭിച്ചിരുന്നതുപോലെ ഈ പ്ലാനില്‍ പ്രതിദിനം 24 ജിബി ഡാറ്റയോടൊപ്പം പരിധിയില്ലാത്ത ജിയോ-ടു-ജിയോ കോള്‍ സൗകര്യവുമുണ്ടാകും. നോണ്‍-ജിയോ ഫോണുകളിലേക്ക് 12,000 മിനിറ്റ് സൗജന്യ കോളുകളും 3,600 സൗജന്യ എസ്എംഎസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പരിമിതമായി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്ലാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News