കണ്ടാൽ ടാബ്‌ലെറ്റ് പോലെ, മടക്കി പോക്കറ്റിലിടാം

Update: 2018-11-08 08:55 GMT

ഒരു ടാബ്‌ലെറ്റിന്റെ അത്ര വലിപ്പം ഉണ്ടാകും. സൗകര്യം പോലെ ഒടിച്ചു മടക്കി പോക്കറ്റിലോ ബാഗിലോ ഇട്ട് നടക്കാം. സംഭവം സ്മാർട്ട്ഫോണാണ്.

കഴിഞ്ഞ ദിവസം സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ സാംസംഗ്‌ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ടാബ്‌ലെറ്റിനോട് സാമ്യം തോന്നുന്ന ഫോണിന്റെ ഇന്റീരിയർ ഡിസ്പ്ലേ 7.3 ഇഞ്ചും എക്സ്റ്റീരിയർ ഡിസ്പ്ലേ 4.5 ഇഞ്ചുമാണ്.

പ്രോട്ടോടൈപ്പ് ആണ് അവതരിപ്പിച്ചത്. വിപണിയിൽ എത്തുന്നതെപ്പോഴെന്ന് വ്യക്തമല്ല.

ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുകളില്‍ ഫെള്കിസിബിള്‍ പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത പാടയുടെ കവറിംഗ് ഉള്ള ഓര്‍ഗാനിക് ലൈറ്റ്-എമിറ്റിംഗ് ഡയോഡുകളാണ് (ഒഎല്‍ഇഡി) ഉപയോഗിക്കുന്നത്. അതുകൊണ്ട് മടക്കുമ്പോള്‍ ഇവ ഒടിയുന്നില്ല. അനായാസം വളയും.

നിരവധി കമ്പനികള്‍ ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനില്‍ വിവിധ ഗാഡ്ജറ്റുകളെ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഗാഡ്ജറ്റുകളുടെ ലോകത്ത് അടുത്ത വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത് ഫെള്കിസിബിള്‍ സ്‌ക്രീനുകളാണ് എന്ന് ചുരുക്കം.

റോയോൾ കോർപ് എന്ന സിലിക്കൺ വാലി കമ്പനി അടുത്ത മാസം മുതൽ തങ്ങളുടെ ഫ്ലെക്സ്പായ് എന്ന ഫോൾഡബിൾ ഫോൺ പുറത്തിറക്കും.

ആൻഡ്രോയിഡ് സിസ്റ്റം ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുകളെ സപ്പോർട്ട് ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അതിനർത്ഥം ഇനിയും കൂടുതൽ കമ്പനികൾ ഈ ഫീച്ചർ കൊണ്ടുവരുമെന്നാണ്. ഹ്വാവേ, എൽജി എന്നിവരും ഫോൾഡബിൾ ഫോണുകളുടെയും റോൾ ചെയ്യാവുന്ന ടിവിയുടെയും പണിപ്പുരയിലാണ്.

Similar News