സാംസംഗ്‌ ഗാലക്‌സി M40 ഇന്ത്യയിൽ: വില, ഫീച്ചറുകൾ അറിയാം 

Update: 2019-06-12 07:16 GMT

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഗാലക്‌സി എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ M40 സാംസംഗ്‌ ഇന്ത്യയിൽ അവതരിപ്പിച്ചു. പഞ്ച് ഹോൾ ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ SoC, ആൻഡ്രോയ്‌ഡ് 9.0 കൂടാതെ മൂന്ന് പിൻ കാമറകളുമായിട്ടാണ് M40യുടെ വരവ്.

അടുത്ത ആഴ്ചമുതൽ വിപണിയിൽ ലഭ്യമാകുന്ന ഫോണിന് 19,990 രൂപയാണ് വില. Exynos പ്രൊസസ്സറിന് പകരം ക്വാൽകോം ചിപ്സെറ്റ് ഘടിപ്പിച്ച ആദ്യ എം-സീരീസ് ഫോണാണിത്.

ഗാലക്‌സി M40 – സ്പെസിഫിക്കേഷനുകൾ

  • ഡിസ്പ്ലേ: 6.3 ഇഞ്ച് FHD + ഇൻഫിനിറ്റി-O
  • മെമ്മറി: 6 ജിബി റാം + 128 ജിബി ഇന്റെർണൽ മെമ്മറി (മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് 512 GB വരെ മെമ്മറി വർദ്ധിപ്പിക്കാം)
  • പ്രൊസസർ: സ്നാപ്ഡ്രാഗൺ 675 ഒക്റ്റാ-കോർ
  • കാമറ: പിന്നിൽ ട്രിപ്പിൾ കാമറ സെറ്റ് അപ്പ്. പ്രൈമറി-32 മെഗാ പിക്സൽ (AI scene optimiser) + 5 MP (depth sensor) + 8 MP (ultra wide-angle lens) -4K റെക്കോർഡിങ്. 16 MP ഫ്രണ്ട് കാമറ
  • 3,500mAh ബാറ്ററി, 15W ഫാസ്റ്റ് ചാർജ്

Similar News