സാംസംഗ് ഗ്യാലക്‌സി S20, ഗ്യാലക്‌സി S20+, ഗ്യാലക്‌സി S20 അള്‍ട്രാ എന്നിവ വിപണിയിലെത്തി

Update: 2020-02-12 06:33 GMT

ഒടുവില്‍ ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍

ഫോണുകളുമായി സാംസംഗ്. സാംസംഗ് ഗ്യാലക്‌സി S20, ഗ്യാലക്‌സി S20+, ഗ്യാലക്‌സി

S20 അള്‍ട്രാ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. 120 ഹെര്‍ട്‌സ് അമോള്‍ഡ്

ഡിസ്‌പ്ലേയാണ് ഇവയെ സവിശേഷമാക്കുന്നത്. ഈ മൂന്ന് ഫോണുകള്‍ക്കൊപ്പം 11

മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുന്ന ഗ്യാലക്‌സി ബഡ്‌സ്+ എന്ന വയര്‍ലസ്

ഇയര്‍ബഡ്‌സും കമ്പനി പുറത്തിറക്കി.

5ജി

കണക്റ്റിവിറ്റി, 8കെ വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ട്, ശേഷി കൂടിയ

ബാറ്ററികള്‍, വീതികുറഞ്ഞ ഫ്രെയിം... തുടങ്ങിയ പ്രത്യേകതകള്‍ മൂന്ന്

ഫോണിനുമുണ്ട്. ഹൈബ്രിഡ് ഒപ്റ്റിക്കല്‍ സൂം സംവിധാനമാണ് ഇവയ്ക്കുള്ളത്.

മൂന്ന് മോഡലുകള്‍ക്കും എട്ട് ജിബിയില്‍ കുറയാത്ത റാം ഉണ്ട്. IP68 ഡസ്റ്റ്

& വാട്ടര്‍ പ്രൊട്ടക്ഷന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ്

റെക്കഗ്നീഷന്‍, റിവേഴ്‌സ് ചാര്‍ജിംഗ് എന്നിവ എല്ലാ മോഡലുകള്‍ക്കുമുണ്ട്.

എസ്20

അള്‍ട്രയ്ക്ക് 108 മെഗാപിക്‌സല്‍ പിന്‍കാമറയാണുള്ളത്. സെല്‍ഫി കാമറ 40

മെഗാപിക്‌സലാണ്. 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന മോഡലാണിത്.

ബഡ്‌സ്+

വയര്‍ലസ് ഇയര്‍ഫോണിന് 11 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണുള്ളത്. കേസ്

ഉപയോഗിച്ചാല്‍ 11 മണിക്കൂര്‍ കൂടി ലഭിക്കും. ഇയര്‍ഫോണുകള്‍ക്ക് മാത്രമായി

ഗ്യാലക്‌സി ബഡ്‌സ് എന്ന ആപ്പ് ഉണ്ട്.

മാര്‍ച്ച് ആറ് മുതല്‍ ആഗോളതലത്തില്‍ ഗ്യാലക്‌സി എസ്20 സീരീസ് വിപണിയില്‍ ലഭ്യമായിത്തുടങ്ങും. ഏകദേശവില 71,300 രൂപ മുതല്‍ 1,14,100 രൂപ വരെയാണ്. ഇന്ത്യയില്‍ ഉടന്‍ തന്നെ അവതരിപ്പിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News