സാംസംഗിന്റെ ഗാലക്‌സി സീരിസിൽ മൂന്ന് പുതിയ സ്മാർട്ട്ഫോണുകൾ കൂടി. എസ് 10, എസ് 10 പ്ലസ്, എസ് 10 ഇ എന്നിവയാണ് അവതരിപ്പിച്ചത്. ഇതിനൊപ്പം എസ് 10ന്റെ 5 ജി വേരിയന്റും കമ്പനി പ്രഖ്യാപിച്ചു. ഇത് അടുത്ത വർഷം എത്തും.
ഗാലക്‌സി S10
- 6.1 QHD + ഇൻഫിനിറ്റി ഒ ഡിസ്പ്ലേ. സാംസങിന്റെ ഭാഷയിൽ പറഞ്ഞാൽ ഡൈനാമിക് അമലോഡ് ഡിസ്പ്ലേ
- ഗൊറില്ല ഗ്ലാസ് 6 സുരക്ഷ
- സ്നാപ്ഡ്രാഗൺ 855 പ്രൊസസർ (ഇന്ത്യയിൽ എക്സിനോസ് 9820 ചിപ്പായിരിക്കും)
- 8GB RAM മുള്ള ഫോണിന് 2 വേരിയൻറുകൾ: ഒന്ന് 128GB സ്റ്റോറേജ് ഉള്ളത്, മറ്റൊന്ന് 512 GB
- 3,400mAh ബാറ്ററി
- മൂന്ന് പിൻകാമറകൾ: 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലൈൻസ്, 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 16 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്
- സെൽഫി കാമറ: 10 മെഗാപിക്സൽ
- വയർലെസ്സ് ചാർജിങ്
- 3.5mm ഹെഡ്‍ഫോൺ ജാക്ക്
- വില 899.99 ഡോളർ (ഏകദേശം 64,200 രൂപ)
ഗാലക്‌സി S10+
- HDR10+ സപ്പോർട്ടോടുകൂടിയ 6.4 ഇഞ്ച് ഡിസ്പ്ലേ
- ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രൊസസർ, എക്സിനോസ് 9820
- 4,100mAh ബാറ്ററി
- സെൽഫിക്കായി ഇരട്ട കാമറ, ബാക്കിയെല്ലാം S10 ന് സമാനമായ കാമറ സെറ്റപ്പ്
- വയർലെസ് ചാർജിങ്, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസർ
- 8GB, 12GB RAM
- 128GB, 512GB, 1TB സ്റ്റോറേജ്
- വില: $999.99 (ഏകദേശം 72,000 രൂപ)
ഗാലക്‌സി S10e
- 5.8 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
- സ്നാപ്ഡ്രാഗൺ 855 പ്രൊസസർ. ഇന്ത്യയിൽ എക്സിനോസ് 9820
- 3,100mAh ബാറ്ററി
- പിൻഭാഗത്തെ കാമറ: 12 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസ്, 16 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് ലെൻസ്
- സെൽഫി കാമറ: 10 മെഗാപിക്സൽ
- 6GB, 8GB RAM
- 128GB, 512GB സ്റ്റോറേജ്
- വില: $749.99 (ഏകദേശം 53,500 രൂപ)
ഗാലക്‌സി S10 5G യ്ക്ക് പ്രോസസ്സിംഗ് പവർ മുകളിൽ പറഞ്ഞവയ്ക് സമാനമായിരിക്കുമെങ്കിലും 6.7-ഇഞ്ച് ഡിസ്‌പ്ലെ, കുറച്ചുകൂടി വലിയ 4,500mAh ബാറ്ററി, പിൻഭാഗത്ത് എക്സ്ട്രാ ToF (Time of Flight) കാമറ എന്നിവ ഉണ്ടായിരിക്കും.
ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.